കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച: രണ്ടര പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി


കൊയിലാണ്ടി: ജ്വല്ലറിയില്‍ പട്ടാപകല്‍ കവര്‍ച്ച. രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി കൊയിലാണ്ടി പഴയ സ്റ്റാന്റിനു പിറകിലുള്ള ഇ.ജയരാജിന്റെ ഉടമസ്ഥതയിലുള്ള ‘ജെയ് ‘ആര്‍ ജ്വല്ലറിയിലാണ് മോഷണം.

ഷോപ്പിലെ അലമാരയില്‍ വെക്കാനായി പ്ലാസ്റ്റിക് കവറില്‍ വെച്ചതാലിലോക്കറ്റുകളാണ് മോഷണം പോയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം കടയില്‍ എത്തിയ ആള്‍ വിവരങ്ങള്‍ അന്വേഷിച്ചശേഷം മകളെയും കൂട്ടി വരാമെന്ന് പറഞ്ഞ ശേഷം കൈയിലുണ്ടായിരുന്ന കുടയുടെ ഭട്ടണ്‍ നിവര്‍ത്തി മേശപ്പുറത്ത് വെച്ച ആഭരണകവറില്‍ വെച്ചശേഷം കവറോടുകൂടി എടുക്കുകയായിരുന്നു

ഇയാള്‍ പോയതിനു ശേഷമാണ് കടയുടമ കവര്‍ നോക്കുന്നത്.കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.