Tag: Motor Vehicle Department

Total 3 Posts

പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകള്‍ മലയാളത്തിലായിരിക്കണം; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് നൽകുന്ന രേഖകള്‍ മലയാളത്തില്‍ മാത്രമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം. ഗതാഗത കമ്മീഷണറാണ് നിര്‍ദേശം നല്‍കിയത്. പൊതുജനങ്ങൾക്ക് നൽകുന്ന മിക്ക രേഖകളും ഇപ്പോള്‍ ഇംഗ്ലീഷിലാണെന്നും, രേഖകള്‍ നിര്‍ബന്ധമായും മലയാളത്തില്‍ ആയിരിക്കണമെന്നുമാണ് ഉത്തരവിൽ പറയുന്നത്. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സര്‍ക്കാര്‍ ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. അപേക്ഷകന് ലഭിക്കുന്ന

മിഴി തുറക്കാതെ വടകരയിലെ ക്യാമറകള്‍: മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ തുരുമ്പെടുത്ത് നശിക്കുന്നു

വടകര: മോട്ടോര്‍ വാഹന വകുപ്പ് വടകര താലൂക്കില്‍ സ്ഥാപിച്ച ക്യാമറകള്‍ തുരുമ്പെടുത്ത് നശിക്കുന്നു. പ്രദേശത്തെ 14 ഇടങ്ങളിലാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ക്യാമറകളാണ് നിലവില്‍ ഉപയോഗ ശൂന്യമായി കിടക്കുന്നത്. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെയുള്ള വാഹന ഉപയോഗം, വാഹനങ്ങളിലെ ആള്‍ട്രേഷന്‍, അമിത വേഗം എന്നിവ കണ്ടെത്തി പിഴ

അതിരു കടന്ന് ലോകകപ്പ് ആഘോഷം; കാരന്തൂരില്‍ അപകടകരമായ രീതിയില്‍ കാറോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിദ്യാര്‍ത്ഥികള്‍, നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്, ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)

കോഴിക്കോട്: കാരന്തൂരില്‍ അതിര് കവിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പ് ആഘോഷവുമായി വിദ്യാര്‍ത്ഥികള്‍. മര്‍ക്കസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഉച്ചയ്ക്ക് രണ്ടരയോടെ കോളേജ് ഗ്രൗണ്ടില്‍ അപകടകരമായ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാല് കാറുകളിലായി എത്തിയ വിദ്യാര്‍ത്ഥികള്‍ കാറുകള്‍ അപകടകരമായ രീതിയില്‍ വട്ടം കറക്കുകയായിരുന്നു. തുടര്‍ന്ന് ഫുട്‌ബോള്‍ ലോകകപ്പിലെ വിവിധ രാജ്യങ്ങളുടെ ജേഴ്‌സിയണിഞ്ഞും പതാകകളേന്തിയും കാറിന്റെ മുന്നിലും