Tag: Kuruvangad

Total 3 Posts

ഇരിങ്ങലില്‍ ട്രെയിനിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി

പയ്യോളി: ഇരിങ്ങലില്‍ ട്രെയിനിടിച്ച് മരിച്ച വയോധികന്‍ കൊയിലാണ്ടി സ്വദേശി. കുറുവങ്ങാട് കുറുങ്ങോട്ട് പരേതനായ കുഞ്ഞിരാമന്‍ നായരുടെ മകന്‍ ശങ്കരന്‍ നായര്‍ ആണ് മരിച്ചത്. ഞായറാഴ്ച മൂന്നുമണിയോടെയായിരുന്നു ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിനും മൂരാട് പാലത്തിനും ഇടയിലുള്ള റെയില്‍വേ ട്രാക്കിന് അരികില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധം ചിന്നിച്ചിതറിയിരുന്നു. ധരിച്ച വസ്ത്രങ്ങള്‍, കയ്യിലുണ്ടായിരുന്ന ഊന്നുവടി, ബാഗിലുണ്ടായിരുന്ന മേല്‍വിലാസം

കുറുവങ്ങാട് പള്ളിക്ക് മീത്തൽ ഇബ്രാഹിം അന്തരിച്ചു

  കൊയിലാണ്ടി: പഴയ കാല കൊപ്ര വ്യാപാരിയായിരുന്നു കുറുവങ്ങാട് പള്ളിക്ക് മീത്തൽ ഇബ്രാഹിം അന്തരിച്ചു. എൺപത്തിയഞ്ചു വയസ്സായിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ഹമീദ്, മൊയ്തീൻ, ശെരിഫ, സുഹറ, സക്കീന. മരുമക്കൾ: സൗജ, ബുഷ്റ, അസ്സൈനാർ, ഇബ്രാഹിം, അസീസ്.

കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ എ.ബി.വി.പിയുടെ അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം (വീഡിയോ കാണാം)

കൊയിലാണ്ടി: കുറുവങ്ങാട് സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ക്യാമ്പസിൽ എസ്.എഫ്.ഐ സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളും കൊടിയും നശിപ്പിച്ചതിനെതിരെയാണ് എസ്.എഫ്.ഐ പ്രകടനം നടത്തിയത്. എ.ബി.വി.പിയാണ് ഇതിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ദിവസങ്ങൾക്ക് മുമ്പ് ക്യാമ്പസിൽ മനഃപൂർവം സംഘർഷം സൃഷ്ടിക്കാൻ കോളേജിന് പുറത്ത് നിന്ന് വന്ന എ.ബി.വി.പി