Tag: hit by train

Total 4 Posts

ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ചു നിന്നു; കൊല്ലത്ത് ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിന്‍ തട്ടി യുവാവും യുവതിയും മരിച്ചു. കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം പാല്‍കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയില്‍ വെച്ച് ഇന്നലെ വൈകുന്നേരം 5.30ഓടെയായിരുന്നു അപകടം. റെയില്‍വേ ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവാവും യുവതിയും ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൊല്ലത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസ്‌

പയ്യോളിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മൃതദേഹം പുറക്കാട് സ്വദേശിയുടേത്

പയ്യോളി: ഇന്ന് രാവിലെ പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പുറക്കാട് സ്വദേശി കോടന്നൂര്‍ രവീന്ദ്രന്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. പയ്യോളി റെയില്‍വേ സ്‌റ്റേഷനും തെക്കേ ഭാഗത്തെ ഗേറ്റിനുമിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ചിന്നിചിതറിയ നിലയിലായിരുന്നു മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: ദീപ ടീച്ചര്‍. അച്ഛന്‍: പരേതനായ

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊയിലാണ്ടി: റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്‌ സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പെരുവട്ടൂര്‍ എടവന സ്വദേശി അരവിന്ദന്‍ ആണ് മരിച്ചത്. അറുപത്തിയെട്ട് വയസായിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇന്നലെ രാത്രി ഏഴരയോടെയാണ് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം റെയില്‍ പാളത്തില്‍ മൃതദേഹം കണ്ടെത്തിയത്.

വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

വടകര: ഒന്തം ഓവർ ബ്രിഡ്ജിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. താഴെ അങ്ങാടി കബറും പുറം ചാത്തോത്ത് ഷക്കീർ ആണ് മരിച്ചത്. മുപ്പത്തി ഏഴ് വയസ്സായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന തീവണ്ടി ഇടിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: അബ്ദുറഹ്മാൻ, മാതാവ്: മറിയം. ഭാര്യ: റസിയ. മകൾ: