Tag: hajj
ഹജ്ജ് 2025: ഇതുവരെ ലഭിച്ചത് 4060 അപേക്ഷകൾ, അവസാന തീയതി സെപ്തംബർ 9
കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ലെ ഹജ്ജ് കർമ്മത്തിന് ഇതുവരെ ഓൺലൈനായി അപേക്ഷ നൽകിയത് 4060 പേർ. 710 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും 342 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം (പുരുഷ മെഹ്റമില്ലാത്ത) വിഭാഗത്തിലും 3008 അപേക്ഷകൾ ജനറൽ കാറ്റഗറി വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024
ഹജ്ജ് 2025; അപേക്ഷ സമർപ്പണം തുടങ്ങി, സെപ്തംബർ 9 വരെ അപേക്ഷിക്കാം
കോഴിക്കോട്: ഹജ്ജ് 2025- ലേക്കുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു. സെപ്തംബര്‍ 9 ആണ് അവസാന തിയ്യതി. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. അപേക്ഷകന് 15/01/2026 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in/ എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ
ഹജ്ജ് കർമ്മം നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ കണ്ണൂർ സ്വദേശി മക്കയിൽ അസുഖബാധിതനായി മരിച്ചു
കണ്ണൂർ: ഹജ്ജ് കർമ്മം നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ കണ്ണൂർ ചക്കരക്കൽ സ്വദേശി മക്കയിൽ അസുഖബാധിതനായി മരിച്ചു. ചക്കരക്കൽ പള്ളിപ്പൊയിലിലെ റുക്സാനാസിൽ ഇബ്രാഹിം മാമ്മു ഹാജിയാണ് മരിച്ചത്. അറുപതിയെട്ട് വയസായിരുന്നു. ഹജ്ജ് കർമത്തിന് ശേഷം അസുഖം ബാധിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി സൗദി-ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരണപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയായിരുന്നു ഹജ്ജിന്
കൊയിലാണ്ടി സ്വദേശി ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ അന്തരിച്ചു
കൊയിലാണ്ടി: ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍വെച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു. ജുമാമസ്ജിദ് റോഡില്‍ സുഹാനയില്‍ സി.എം.ഹാഷിം ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയതിന് പിന്നാലെ അദ്ദേഹത്തിന് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. Summary: A native of Koyilandy passed away in Makkah during Hajj
അന്ത്യയാത്രയിലേക്ക് മകനും സ്വപ്‌ന യാത്രയിലേക്ക് ഉമ്മയും പരസ്പരം കാണാതെ ഒരു യാത്ര പറയല്‍; നൊമ്പരക്കാഴ്ചയായി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച ഉള്ള്യേരി സ്വദേശി നജീബിന്റെ കബറടക്കവും ഉമ്മയുടെ ഹജ്ജ് യാത്രയും
ഉള്ള്യേരി: തന്റെ ആഗ്രഹം പോലെ ഉമ്മ ഹജ്ജിന് പോകുന്നത് കാണാനുള്ള ഭാഗ്യം നജീബിനുണ്ടായില്ല. വാഹനാപകടത്തില്‍ മരിച്ച മകന്റെ മൃതദേഹം അവസാനമായി ഒരു നോക്കു കാണാനായില്ലയെന്ന വിഷമം നെഞ്ചില്‍പേറി കരള്‍പിളരും വേദനയോടെ ഫാത്തിമ ഹജ്ജിന് യാത്ര തിരിച്ചു. മുണ്ടോത്ത് ജുമാമസ്ജിദ് പരിസരത്ത് മഹല്ല് ഖതീബിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനയോടെയും കണ്ണീരോടെയുമാണ് ഫാത്തിമ ഉള്‍പ്പെടെയുള്ളവരെ നാട്ടുകാര്‍ യാത്രയാക്കിയത്. റിയാദില്‍ വാഹനാപകടത്തില്‍
മലപ്പുറത്തുനിന്നും കാല്‍നടയായി മക്കവരെ; വളാഞ്ചേരി സ്വദേശി ശിഹാബിന്റെ ഹജ്ജ് യാത്ര കൊയിലാണ്ടിയില്‍
കൊയിലാണ്ടി: മലപ്പുറത്തുനിന്നും കാല്‍നടയായി മക്കയിലേക്കെത്തണമെന്ന സ്വപ്‌നവുമായി യാത്ര തിരിച്ച വളാഞ്ചേരി സ്വദേശി ശിഹാബ് കൊയിലാണ്ടിയിലൂടെ കടന്നുപോയി. ഇന്നുവൈകുന്നേരം നാലുമണിയോടെയാണ് ശിഹാബ് കൊയിലാണ്ടിയില്‍ നിന്നും പോയത്. രാവിലെ വെങ്ങളത്തുനിന്നും തുടങ്ങിയാണ് ഇന്നത്തെ യാത്ര. ഉച്ചയ്ക്ക് ഒരുമണിയോടെ കൊയിലാണ്ടി പഴയ ബസ്റ്റാന്റിന്റെ പുറകുവശത്തുള്ള പള്ളിയില്‍ ഉച്ചയ്ക്ക് വിശ്രമിച്ച് നാലുമണിയോടെയാണ് യാത്ര പുനരാരംഭിച്ചത്. വടകരയിലാണ് ഇന്നത്തെ യാത്രയുടെ സമാപനം. ജൂണ്‍
ഹജ്ജിന് പോകുന്നവർക്ക് ചാലിക്കരയിൽ യാത്രയയപ്പ് നൽകി
പേരാമ്പ്ര: ഈ വർഷം ഹജ്ജ് കർമ്മത്തിന് പോകുന്ന ഹജ്ജാജിമാർക്ക് ചാലിക്കര ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രഗത്ഭ പണ്ഡിതനും വാഗ്മിയുമായ സിദ്ധിഖ് മാഹിരി പരിപാടി ഉദ്ഘാടനം ചെയ്തു. പി.കെ.ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. നാസർ പി.കെ.കെ സ്വാഗതം പറഞ്ഞു. ഹജ്ജിന് യാത്രയാവുന്ന ചാലിക്കര പുനത്തിൽ ഇബ്രാഹിം മാസ്റ്റർ, ഭാര്യ അസ്മ, ആയിലക്കണ്ടി കുഞ്ഞിമൊയ്തി, ഭാര്യ നഫീസ
ഉംറയ്‌ക്കെത്തുന്ന വിദേശ തീര്‍ത്ഥാടകരുടെ പ്രായം 18 നും 50 നും ഇടയിലായിരിക്കണം; ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ
റിയാദ്: സൗദി അറേബ്യയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്ക് വരുന്നവരുടെ പ്രായം 18നും 50നും ഇടയിൽ ആയിരിക്കണമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ നിർവഹിക്കാനും മസ്ജിദുൽ ഹറമിൽ നമസ്കരിക്കാനും അനുമതി പത്രം ലഭിക്കാൻ നിശ്ചയിച്ച പ്രായം 18നും 50നും ഇടയിലുമാണെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സൗദി അറേബ്യക്ക് പുറത്ത്
ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ക്ക് തുടക്കം; ജനുവരി 31 വരെ അപേക്ഷിക്കാം
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍കടുത്ത നിയന്ത്രണങ്ങളോടെയാവും ഇത്തവണയും ഹജ്ജ് തീര്‍ത്ഥാടനം. 2022 ജനുവരി 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഹജ്ജിനുള്ള അപേക്ഷകള്‍ പൂര്‍ണമായും ഡിജിറ്റലായാണ്. ഹജ്ജ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. അതേസമയം ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍