Category: അറിയിപ്പുകള്‍
ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം പത്താം വര്‍ഷത്തിലേക്ക്; പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജില്ലയിലെ വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 മെയ് – സെപ്തംബര്‍ കാലയളവിലാണ് അവസരം. പത്ത് വര്‍ഷം പിന്നിട്ട പ്രോഗ്രാമിന്റെ മുപ്പതാമത്തെ ബാച്ചാണിത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. ‘സഹമിത്ര’ ഭിന്നശേഷി രേഖ വിതരണം, പട്ടികവര്‍ഗക്കാരുടെ അടിസ്ഥാന രേഖ വിതരണം, ഉന്നതികളിലെ
ഭിന്നശേഷിക്കാര്‍ക്ക് ബുക്ക് ബൈന്‍ഡിങ്, ലെതര്‍വര്‍ക്സ് പരിശീലനം; വിശദമായി അറിയാം
കോഴിക്കോട്: മായനാടിലെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി രണ്ട് വര്‍ഷത്തെ ബുക്ക് ബൈന്‍ഡിങ്, ലെതര്‍വര്‍ക്‌സ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കും. അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍ക്കും കേള്‍വി/സംസാര പരിമിതിയുള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യത: ഏഴാം ക്ലാസ്. പ്രായപരിധി 30 വയസ്സ്. എസ്സി/എസ്ടി/ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് നല്‍കും. ഫോണ്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ മെയ് 12നകം സൂപ്പര്‍വൈസര്‍, ഗവ.
യുവപ്രതിഭാ സംഗമം മെയ് 12 വരെ കോഴിക്കോട് ബീച്ചില്‍; ഏപ്രില്‍ 29 വരെ പേരുനല്‍കാന്‍ അവസരം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് മൂന്നു മുതല്‍ 12 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന യുവപ്രതിഭകളുടെ സംഗമത്തില്‍ പങ്കാളികളാവുന്നതിന് ഏപ്രില്‍ 29 വരെ പേരുനല്‍കാം. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 25ന് വയസ്സില്‍ താഴെ പ്രായമുള്ള പ്രതിഭകള്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം. കലാ-
അധിക വിലയിൽ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാം; കുന്നുമ്മൽ പഞ്ചായത്ത് ജൈവ കൃഷിക്ക് സർട്ടിഫിക്കേഷൻ നൽകുന്നു
കക്കട്ട്: കുന്നുമ്മൽ പഞ്ചായത്ത് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ജൈവകൃഷിയിൽ തൽപര്യമുള്ള കർഷകരുടെ കൃഷിയിടങ്ങൾക്ക് സൗജന്യ ജൈവ സർട്ടിഫിക്കേഷൻ ചെയ്തു കൊടുക്കുന്നു. സർട്ടിഫിക്കേഷൻ ലഭിക്കുന്ന കർഷകർക്ക് പിജിഎസ് ലേബലിൽ അധിക വിലയിൽ ജൈവ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാം. കുന്നുമ്മൽ പഞ്ചായത്തിൽ സ്വന്തം ഭൂമിയുള്ള കർഷകർ 30ന് മുൻപായി നികുതി രസീത് പകർപ്പ്, ആധാർ പകർപ്പ്,
വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. വടക്കൻ ജില്ലകളിൽ മഴ തുടരും എന്നും മുന്നറിയിപ്പിൽ പറയുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ
വടകര ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ സീറ്റൊഴിവ്; വിശദമായി അറിയാം
വടകര: വടകര ഗവ. ടെക്നിക്കൽ ഹൈസ്കൂളിലേക്ക് എട്ടാംക്ലാസിലേക്കുള്ള പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9847824743, 9447847156. Description: Seat vacancy in Vadakara Govt. Technical High School
കെല്‍ട്രോണില്‍ തൊഴിലധിഷ്ടിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
കോഴിക്കോട്: കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ് (മൂന്ന് മാസം), കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജീസ് (ഒരു വര്‍ഷം) കോഴ്സുകളിലേക്കാണ് അഡ്മിഷന്‍. കൂടുതൽ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2301772, 8590605275.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവരാണോ?; ഏപ്രില്‍ 30വരെ പുതുക്കാന്‍ അവസരം
കൊയിലാണ്ടി: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്യുകയും കാലാകാലങ്ങളില്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെടുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതുക്കാന്‍ അവസരം. 2025 ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍ മുഖേന പുതുക്കുന്നതിന് സമയം അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. (സ.ഉ.(സാധാ.) നം. 163/2025/LBR തിയ്യതി 05-02-2025). കൂടുതല്‍ വിവരങ്ങള്‍ക്ക് ചുവടെയുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് 0496-2615500 സി.ഡി.സി.
സംസ്ഥാനത്ത് ചൂട് കൂടും; കോഴിക്കോട് താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ താപനില ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന
കോഴിക്കോട് കെൽട്രോൺ സെന്ററിൽ നിരവധി അവധിക്കാല കമ്പ്യൂട്ടർ കോഴ്‌സുകൾ; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ജില്ലയിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ പ്രൈമറി തലം മുതലുള്ള വിദ്യാർഥികൾക്ക് അനുയോജ്യമായ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹാർഡ്‌വെയർ, ഗ്രാഫിക്ക് ഡിസൈൻ, കമ്പ്യൂട്ടർ പ്രോഗ്രാമിങ്’ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താൽപര്യമുള്ളവർ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക്‌റോഡിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററുമായി ബന്ധപ്പെടുക. അല്ലെങ്കിൽ 04952301772,