Tag: Gold

Total 33 Posts

കല്ലേരിയില്‍ യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; ആക്രമണത്തിന് ഇരയായ ബിജുവിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

വടകര: കല്ലേരിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചതിന് ശേഷം കാര്‍ കത്തിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. നാദാപുരം വെള്ളൂര്‍ സ്വദേശി വിശ്വജിത്ത്, കണ്ണൂര്‍ ചൊക്ലി സ്വദേശി ഷമ്മാസ്, പെരിങ്ങത്തൂര്‍ സ്വദേശി സവാദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെയും മര്‍ദ്ദനമേറ്റ ബിജു കല്ലേരിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. കേസിലെ ദുരൂഹത നീക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. സ്വര്‍ണ്ണക്കടത്ത്

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; മലദ്വാരത്തില്‍ കാപ്സ്യൂളുകളിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായി പയ്യോളി സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും പോലീസിന്റെ സ്വര്‍ണ വേട്ട. മലദ്വാരത്തില്‍ മൂന്നു കാപ്‌സ്യൂളുകളിലാക്കി ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചപയ്യോളി സ്വദേശിയുള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. പയ്യോളി സ്വദേശി നൗഷ് കെ.പി, കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫ്, എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ 8.05 ന് ബഹറിനിൽ നിന്ന് വന്ന മസ്ക്കറ്റ് ഫ്ലൈറ്റിലെ യാത്രക്കാരനായ പയ്യോളി സ്വദേശി നൗഷ്

കോഴിക്കോട് കമ്മത്തി ലൈനില്‍ പട്ടാപ്പകല്‍ ജ്വല്ലറി കവര്‍ച്ച: സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കമ്മത്തി ലൈനിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നാലുപേര്‍ പൊലീസ് പിടിയില്‍. മണക്കടവ് സ്വദേശി പി.പ്രണവ് (29), ചക്കുംകടവ് സ്വദേശി കെ.പി.സര്‍ഫാസ് അലി(22), കിഴക്കുംമുറി സ്വദേശി എം.എം.സുബീഷ്(29, പടിഞ്ഞാറ്റുംമുറി സ്വദേശി പി.വി.അഖില്‍ (28) എന്നിവരാണ് അറസ്റ്റിലായത്. പ്രണവും സുബീഷും തപാല്‍ വകുപ്പില്‍ താല്‍ക്കാലിക ജോലിക്കാരാണ്. സര്‍ഫാസ് മോഷണം നടന്ന കടയിലെ

കൊയിലാണ്ടിയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ

കൊയിലാണ്ടി: പട്ടാപകൽ കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച പ്രതി പിടിയിൽ. മുക്കം സ്വദേശി പ്രകാശിനെയാണ് പോലീസ് പിടികൂടിയത്. മെയ് 26ന് രാവിലെ കൊയിലാണ്ടി ജെ.ആര്‍ ഫാഷന്‍ ജ്വല്ലറിയില്‍ നിന്ന് രണ്ടര പവനോളം വരുന്ന ആഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. മൂക്കം മൂത്താട്ടില്‍ വീട്ടില്‍ പ്രകാശനെ വയനാട് മാനന്തവാടിയില്‍ വെച്ചാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളി

പന്തീരാങ്കാവില്‍ വിദ്യാര്‍ത്ഥിനിയുടെ സ്വര്‍ണ്ണമാല പിടിച്ചുപറിച്ചു; രണ്ടു യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ മുതുവനത്താഴം റോഡില്‍ ശിവസേന ഓഫീസിനു സമീപത്തുവച്ച് കൂട്ടുകാരിയോടൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ മാല പിടിച്ചുപറിച്ച സംഘത്തെ പിടികൂടി. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ബേപ്പൂര്‍ നടുവട്ടം സ്വദേശിയായ സല്‍മാന്‍ ഫാരിസ് വട്ടക്കിണര്‍ സ്വദേശിയായ മാന്‍

കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച: രണ്ടര പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

കൊയിലാണ്ടി: ജ്വല്ലറിയില്‍ പട്ടാപകല്‍ കവര്‍ച്ച. രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി കൊയിലാണ്ടി പഴയ സ്റ്റാന്റിനു പിറകിലുള്ള ഇ.ജയരാജിന്റെ ഉടമസ്ഥതയിലുള്ള ‘ജെയ് ‘ആര്‍ ജ്വല്ലറിയിലാണ് മോഷണം. ഷോപ്പിലെ അലമാരയില്‍ വെക്കാനായി പ്ലാസ്റ്റിക് കവറില്‍ വെച്ചതാലിലോക്കറ്റുകളാണ് മോഷണം പോയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം കടയില്‍ എത്തിയ ആള്‍ വിവരങ്ങള്‍ അന്വേഷിച്ചശേഷം മകളെയും കൂട്ടി

ബസ് യാത്രക്കിടെ മൂന്ന് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നു; സംഭവം കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ബസ് യാത്രക്കിടെ

  പേരാമ്പ്ര: കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍നിന്ന് സ്വര്‍ണമാല കവര്‍ന്നു. വടുക്ക മുണ്ടക്കല്‍ സരോജിനിയുടെ മൂന്ന് പവന്റെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബസ് പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് എത്തിയപ്പോള്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട്‌പോയി. പരിശോധന നടത്തിയെങ്കിലും സ്വര്‍ണാഭരണം കണ്ടെത്താനായില്ല.

കോഴിക്കോടേക്ക് കടത്തുകയായിരുന്ന 1.48 കോടി രൂപയും 40 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: രേഖകളില്ലാതെ തീവണ്ടിയിൽ കോഴിക്കോടേക്ക് കൊണ്ടുപോകുകയായിരുന്ന 1.48 കോടി രൂപയുടെ കറൻസിയും 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി യുവാവ് മംഗളൂരു റെയിൽവേ സംരക്ഷണസേനയുടെ പിടിയിലായി. രാജസ്ഥാൻ ഉദയ്‌പുർ സ്വദേശി മഹേന്ദ്രസിങ് റാവു(33)വിനെയാണ് മംഗളൂരു ആർ.പി.എഫ്. ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ ദുരന്തോ എക്സ്പ്രസ് മംഗളൂരു ജങ്‌ഷനിൽ എത്തിയപ്പോഴാണ്

സി.സി.ടി.വി ദൃശ്യങ്ങള്‍ പോലുമില്ല; കോഴിക്കോടെ സ്വര്‍ണ്ണ കവര്‍ച്ച കേസ് പ്രതികളെ 240 കിലോ മീറ്റര്‍ പിന്തുടര്‍ന്ന് പോലീസ് പിടികൂടിയതിങ്ങനെ

കോഴിക്കോട്: വെസ്റ്റ് ബംഗാള്‍ സ്വദേശിയില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്ന ശേഷം വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ക്വട്ടേഷന്‍ സംഘത്തെ 240 കിലോമീറ്ററോളം പിന്തുടര്‍ന്ന് പോലീസ് സാഹസികമായി പിടികൂടി. രണ്ടുമാസത്തോളം ഒളിവിലായിരുന്ന സംഘത്തെ മംഗളൂരു മുതല്‍ കോഴിക്കോട് വരെ പോലീസ് പിന്തുടര്‍ന്ന് ബൈപ്പാസില്‍ പൂളാടിക്കുന്നില്‍ കണ്ടെയ്‌നര്‍ ലോറി വെച്ച് തടഞ്ഞു പിടികൂടുകയായിരുന്നു. പയ്യാനക്കല്‍ തെക്കഞ്ചീരി വീട്ടില്‍കമ്പി വാവ

സ്വർണവിലയിൽ നേരിയ വർധന; പവന് 200 രൂപ കൂടി 35,200 രൂപയായി

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. വ്യാഴാഴ്ച പവന്റെ വില 200 രൂപ കൂടി 35,200 നിലവാരത്തിലെത്തി. 4400 രൂപയാണ് ഗ്രാമിന്റെ വില. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഒരു ട്രോയ് ഔൺസിന് 1,774.67 ഡോളർ നിലവാരത്തിലാണ്. കഴിഞ്ഞമാസം കനത്ത ഇടിവാണ് സ്വർണംനേരിട്ടത്. പലിശ ഉയർത്തേണ്ടിവരുമെന്ന

error: Content is protected !!