Tag: fire

Total 65 Posts

‘കനൽ ഒരു തരി മതി എല്ലാം ചുട്ട് ചാമ്പലാക്കാൻ’ തീ പിടുത്തത്തെ കരുതലോടെ പ്രതിരോധിക്കാം; മുൻകരുതൽ നിർദേശങ്ങളുമായി കൊയിലാണ്ടി അ​ഗ്നി രക്ഷാ സേന

കൊയിലാണ്ടി: വേനൽ അടുത്തതോടെ തീപിടുത്തങ്ങളും വർദ്ധിച്ചിരിക്കുകയാണ്. നമ്മുടെ അശ്രദ്ധമൂലവും പ്രകൃതിയാലുണ്ടാവുന്നതുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. അതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശിക്കുകയാണ് കൊയിലാണ്ടി അ​ഗ്നിരക്ഷാ സേനയിലെ ഉദ്യോ​ഗസ്ഥർ. കാലാവസ്ഥാ വ്യതിയാനം മൂലം വേനല്‍ക്കാലം എത്തും മുന്‍പു തന്നെ ഇത്തവണ ചൂടിന്‍റെ ആധിക്യം വര്‍ദ്ധിച്ചിരിക്കുകയാണ്. അതിന്‍റെ ഭാഗമായി അഗ്നിബാധയടക്കം ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാന്‍ സാധ്യമായ

തൃകുറ്റിശ്ശേരിയില്‍ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തില്‍ തീപ്പിടുത്തം; 75 ലക്ഷം രൂപയുടെ നഷ്ടം, അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റെത്തി തീയണച്ചു

തൃകുറ്റിശ്ശേരി: തൃകുറ്റിശ്ശേരിയില്‍ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തിന് തീപിടിച്ചു. തൃകുറ്റിശ്ശേരിയിലെ മുഹമ്മദ് ബഷീര്‍ മൊയോങ്ങല്‍, വകയാടിന്റെ ഉടമസ്ഥതയിലുള്ള സില്‍വര്‍ പ്രൊഡ്യൂസ് വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തിനാണ് തീപ്പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. അഗ്നിരക്ഷാ സേനയുടെ പേരാമ്പ്രയില്‍ നിന്നുള്ള രണ്ടും നരിക്കുനിയില്‍ നിന്നുള്ള ഒരു യൂണിറ്റും സ്ഥലത്തെത്തി മൂന്നു മണിക്കൂര്‍ നേരത്തെ പ്രവര്‍ത്തനത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ചെറുവണ്ണൂരില്‍ ഫര്‍ണിച്ചര്‍ ഷോപ്പിന് സമീപം കൂട്ടിയിട്ട മരത്തിന് തീ പിടിച്ചു; അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടല്‍ വന്‍ അപകടം ഒഴിവായി

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ മുക്കില്‍ ഫര്‍ണിച്ചര്‍ ഷോപ്പിന് സമീപം കുട്ടിയിട്ട ഈര്‍ന്ന മരത്തിനു തീപ്പിടിച്ചു. ഇന്ന് പുലര്‍ച്ചെ 3.30നാണ് സംഭവം. അയ്യങ്ങാട്ട് മീത്തല്‍ അനീഷിന്റെ ഫര്‍ണിച്ചര്‍ ഷോപ്പിന് സമീപം കുട്ടിയിട്ട ഈര്‍ന്ന മരത്തിനാണ് തീപ്പിടിച്ചതി. അത് വഴിപോവുകയായിരിരുന്ന ലോറിയിലെ ഡ്രൈവര്‍ തീ ആളിക്കത്തുന്നത് കണ്ട് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ സ്റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റ്

നാദാപുരം കക്കാം വെള്ളിയില്‍ തീ പിടിത്തം; ചെരുപ്പ് ഗോഡൗണിനാണ് തീപിടിച്ചത് (വീഡിയോ)

നാദാപുരം: നാദാപുരത്ത് കക്കാം വെള്ളിയില്‍ തീ പിടിത്തം. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ചെരുപ്പ് ഗോഡൗണിനാണ് തീപിടിച്ചത്. താഴത്തെ നിലയില്‍ കടയും ഒന്നാം നിലയില്‍ ഗോഡൗണുമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. നെയിം ബോര്‍ഡില്‍ ലൈറ്റ് പിടിപ്പിക്കുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടിലൂടെയുണ്ടായ തീ റൂമിന്

മീറോട് മലയിലെ തേക്കിന്‍ തോട്ടത്തില്‍ തീപിടുത്തം; ഫയര്‍ എഞ്ചിന്‍ എത്തിക്കാനാവാത്തതിനാല്‍ പച്ചിലകമ്പും വടികളുമായി തീയണച്ച് ഫയര്‍ഫോഴ്സ്

മേപ്പയ്യൂര്‍: മീറോട് മലയില്‍ കണിയാണ്ടിമീത്തല്‍ ഭാഗത്ത് തീപ്പിടുത്തം. 3.5 ഏക്കറോളം വരുന്ന തേക്കിന്‍ തോട്ടത്തിലാണ് അഗ്നിബാധയുണ്ടായത്. ഫയര്‍ എന്‍ഞ്ചിന്‍ സ്ഥലത്തെത്താതിരുന്നതില്‍ പച്ചിലകമ്പുകളുപയോഗിച്ച് അടിച്ചാണ് തീയണച്ചത്. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലും നായ്ക്കുരണ വള്ളികളും തീ അണയ്ക്കുന്നതിന് വലിയ തോതില്‍ പ്രയാസം സൃഷ്ടിച്ചു. പേരാമ്പ്രയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെ രണ്ട് യുണിറ്റ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

ചങ്ങരോത്ത് നിര്‍ധന കുടുംബത്തിന്റെ വീട് കത്തി നശിച്ചു; എത്രനാളേക്കെന്നറിയാതെ വിധവയായ രാധയും കുടുംബവും താമസിക്കുന്നത് അടുത്തുള്ള വീട്ടില്‍

പേരാമ്പ്ര: ചങ്ങരോത്ത് നിര്‍ധന കുടുംബത്തിന്റെ വീട് കത്തി നശിച്ചു. പഞ്ചായത്തിലെ പത്താം വാര്‍ഡിലെ കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ രാധയുടെ വീടാണ് കത്തി നശിച്ചത്. ഷീറ്റ് കൊണ്ട് മേഞ്ഞ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. മേല്‍ക്കൂര, ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങിയ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

കുറ്റ്യാടി ടൗണില്‍ വീണ്ടും തീപ്പിടുത്തം; ബഹുനില കെട്ടിടത്തില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ക്കാണ് തീപിടിച്ചത്

കുറ്റ്യാടി: കുറ്റിയടി ടൗണില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം. വയനാട് റോഡിലെ സി.എം അബ്ദുള്‍ നസീര്‍ എന്നയാളുടെ ബില്‍ഡിംഗിലാണ് തീപിടുത്തമുണ്ടായത്. ഓന്നാം നിലയിലെ ഒരു റൂമില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ക്കാണ് തീ പിടിച്ചത്. പെട്ടന്നുണ്ടായ തീപ്പിടുത്തം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. എന്നാല്‍ അഗ്നിരക്ഷാ സേനയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. പേരാമ്പ്രയില്‍ നിന്നും നാദാപുരത്തു നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ്

പുക ഉയരുന്നത് കണ്ട് കാറിൽ നിന്ന് ഇറങ്ങിയോടി, പിന്നാലെ തീ​ഗോളമായി കാർ; ചേമഞ്ചരിയിൽ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

കൊയിലാണ്ടി: ചേമeഞ്ചരിയിൽ ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ദേശീയപാതയിൽ ചേമഞ്ചേരി പഴയ രജിസ്ട്രാർ ഓഫീസിനു സമീപം ഇന്നലെ രാത്രിമായിരുന്നു സംഭവം. ആളപായമില്ല. കണ്ണൂർ സ്വദേശി ടി.പി. റാഷിദിൻ്റെ ഉടമസ്ഥതയിലുള്ള KL-O4-AD-3797 നമ്പർ കാറാണ് തീ പിടിച്ചത്. കാറിൽ ഡ്രൈവറടക്കം മൂന്നു പേരാണുണ്ടായിരുന്നത്. കണ്ണൂരിൽ നിന്നു കോഴിക്കോടെക്ക് പോവുകയായിരുന്നു കാർ. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട

കൂട്ടാലിടയിൽ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു; ഓടിയെത്തി ഫയര്‍ഫോഴ്സ്, ഒഴിവായത് വലിയ ദുരന്തം

കൂട്ടാലിട: ഇന്ന് രാവിലെ കൂട്ടാലിട ടൗണിലെ ഫ്രണ്ട്സ് ഹോട്ടലില്‍ തീപിടുത്തമുണ്ടായി. പാചകത്തിനായി ഉപയോഗിക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ഗ്യാസ് സിലിണ്ടറിന് തീ പിടിച്ച് അപകടകരമായ രീതിയില്‍ കത്തുകയായിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കൃത്യസമയത്തെത്തി തീ അണച്ചതിനാല്‍ കൂട്ടാലിടയില്‍ ഓരു വലിയ ദുരന്തം ഒഴിവായി. സിലിണ്ടറിൽ നിന്നും ഗ്യാസ് അടുപ്പിലേക്കുള്ള റ്റ്യൂബിൽ നിന്നും ഗ്യാസ് ലീക്കായാണ് തീ പിടിച്ചത്. രാവിലെ ഒമ്പതേമുക്കാലോടെ

‘പുലർച്ചെ മൂന്നരയോടെ മുറിയില്‍ നിന്ന് തീയും പുകയും ഉയരുന്നത് ആണ് കണ്ടത്, ഉടനെ തന്നെ വീടിന് പുറത്തേക്കിറങ്ങി’; നാദാപുരത്ത് വീട്ടിൽ തീപിടുത്തം

നാദാപുരം: തീപിടുത്തത്തില്‍ നിന്ന് തല നാരിഴയ്ക്ക് രക്ഷപ്പെട്ട് നാദാപുരം തൂണേരിയിലെ ഒരു കുടുംബം. പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. തൂണേരി വെള്ളൂര്‍ റോഡില്‍ കണ്ണങ്കൈ മദ്രസയ്ക്ക് സമീപത്തെ നാവത്ത് താഴെക്കുനി ജമീലയുടെ വീട്ടിലാണ് തീപിടുത്തം നടന്നത്. തീപിടുത്തമുണ്ടായതായി നാദാപുരം ഫയര്‍ സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരാണ് എല്ലാ സന്നാഹങ്ങളോടെയും

error: Content is protected !!