Tag: Fire Force
പരിശ്രമം പാഴായി; പേരാമ്പ്രയില്‍ മണ്ണിനടിയിൽ നിന്ന് രക്ഷപ്പെടുത്തിയ മധ്യവയസ്‌കന്‍ മരണത്തിന് കീഴടങ്ങി
പേരാമ്പ്ര: മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയ മധ്യവയസ്‌കന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഇന്ന് വൈകീട്ട് പേരാമ്പ്രയിൽ മതിലിടിഞ്ഞ് വീണ് മണ്ണിനടിയിൽ കുടുങ്ങിയ മരുതോമ്മല്‍ പരപ്പില്‍ പാറക്കുമീത്തല്‍ നാരായണക്കുറുപ്പാണ് മരിച്ചത്. അറുപത്തിയേഴ് വയസായിരുന്നു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ പുറത്തെടുത്തത്. ഉടൻ തന്നെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണവുമായി ഒരു മണിക്കൂറോളം മുഖാമുഖം; പേരാമ്പ്രയില്‍ മതിലിടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ മധ്യവയസ്‌കനെ രക്ഷിച്ചു
പേരാമ്പ്ര: പേരാമ്പ്രയില്‍ മതിലിടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ മധ്യവയസ്‌കനെ രക്ഷിച്ചു. മരുതോമ്മല്‍ പരപ്പില്‍ പാറക്കുമീത്തല്‍ നാരായണക്കുറുപ്പിനെയാണ് ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഒരു മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തിയത്. നാരായണക്കുറുപ്പിന്റെ വീടിനോട് ചേര്‍ന്നാണ് അപകടം നടന്നത്. വീടിന് സമീപം നില്‍ക്കുകയായിരുന്ന അദ്ദേഹത്തിന്റെ ദേഹത്തേക്ക് അയല്‍വാസിയുടെ നിര്‍മ്മാണത്തിലിരിക്കുകയായിരുന്ന മതിലിടിഞ്ഞ് വീഴുകയായിരുന്നു. മതിലിടിഞ്ഞ് കുടുങ്ങിയ നാരായണക്കുറുപ്പ് രക്ഷപ്പെടുത്തുന്നതു
‘കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ബോധമില്ലായിരുന്നു, മൂന്നാമന്‍ കാര്യങ്ങള്‍ വിശദീകരിച്ചു; അപകടം നടന്ന സ്ഥലത്ത് റോഡില്‍ കല്ലുകള്‍ ചിതറിക്കിടക്കുകയായിരുന്നു’; പൊയില്‍ക്കാവിലെ അപകടത്തെക്കുറിച്ച് അഗ്നിരക്ഷാ സേന പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: ദേശീയപാതയില്‍ പൊയില്‍ക്കാവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം നടന്ന സ്ഥലത്ത് ഫയര്‍ ഫോഴ്‌സ് എത്തുമ്പോള്‍ കാറിലുണ്ടായിരുന്ന മൂന്നുപേരെയും നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്തിരുന്നു. ഒരാളെ അവിടെയുണ്ടായിരുന്ന ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നോക്കുകയായിരുന്നെന്നാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായ കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേന ജീവനക്കാരന്‍ പറഞ്ഞത്. രണ്ടുപേരെ സേനയുടെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. കാറിന്റെ ഡ്രൈവര്‍ക്കും കൂടെയുണ്ടായിരുന്ന ഒരു യാത്രക്കാരനും
പശുവിനെ രക്ഷിക്കാനായി ഇറങ്ങിയ രണ്ട് പേർ കിണറ്റിൽ കുടുങ്ങി; രക്ഷകരായി പേരാമ്പ്ര ഫയർ ഫോഴ്സ് (വീഡിയോ കാണാം)
പേരാമ്പ്ര: പശുവിനെ രക്ഷിക്കാനായി ഇറങ്ങി കിണറ്റിൽ കുടുങ്ങിപ്പോയ രണ്ട് പേർക്ക് രക്ഷകരായി പേരാമ്പ്ര ഫയർ ഫോഴ്സ്. പെരുവണ്ണാമൂഴി താഴത്തുവയലില്‍ എഴുത്തുപുരയ്ക്കല്‍ സനലിന്‍റെ വീട്ടിലാണ് സംഭവമുണ്ടായത്. ഏകദേശം 65 അടി ആഴമുള്ള കിണറിലാണ് പശു വീണത്. കിണറിൽ 15 അടിയോളം വെള്ളവുമുണ്ടായിരുന്നു. പശുവിനെ രക്ഷിക്കാനായാണ് സന്തോഷ് കുന്നോത്ത്, കെ.സി.ഷാജി കുഞ്ഞാമ്പുറത്ത് എന്നിവർ കിണറ്റിലിറങ്ങിയത്. തിരികെ കയറാനാകാതെ ഇവർ
വീട്ടില്‍ വണ്ടുശല്യം രൂക്ഷം; ഫയര്‍ഫോഴ്‌സെത്തി തുരത്തി
പേരാമ്പ്ര: കൊത്തിയ പാറ മൊയ്തിക്കയുടെ വീട്ടിലെ വണ്ട് ശല്യം പേരാമ്പ്ര ഫയര്‍ഫോഴ്‌സ് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ സിജീഷ് ചിറയലിന്റെ നേതൃത്വത്തില്‍ തുരത്തി. 8 വളണ്ടിയര്‍മാര്‍ ഇന്ന് മണിക്കുറുകളോളം പണിയെടുത്താണ് വണ്ടിനെ തുരത്തിയത്. വാര്‍ഡ് മെമ്പര്‍ വിനീത മനോജിന്റെ നേതൃത്വത്തില്‍ ആര്‍ആര്‍ടി മെമ്പര്‍മാരും പങ്കെടുത്തു.
ഇടിമിന്നലില്‍ തെങ്ങിന് തീ പിടിച്ചു
നരിക്കൂട്ടുംചാല്‍ : കോഴിക്കോട് ജില്ലയിലെ നരിക്കൂട്ടുംചാലില്‍ മഴയോടപ്പമുണ്ടായ ഇടിമിന്നലില്‍ തെങ്ങിന് തീപിടിച്ചു. നരിക്കൂട്ടുംചാല്‍ പരേതനായ യു.വി. മൊയ്തുവിന്റെ പറമ്പിലെ തെങ്ങിനാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രി എഴോടെയായിരുന്നു സംഭവം. ചേലക്കാട് നിന്ന് അഗ്‌നിരക്ഷാസേനയെത്തി തെങ്ങ് മുറിച്ചുമാറ്റി തീ അണച്ചു.
കിണര്‍ നന്നാക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു
ബാലുശ്ശേരി: മണ്ണാമ്പൊയിലില്‍ കിണര്‍ ഇടിഞ്ഞു വീണു ഒരാള്‍ മരിച്ചു. കടുക്കാം പൊയില്‍ ശ്രീനിവാസനാണ് മരിച്ചത്. 47 വയസ്സായിരുന്നു. പുതുക്കുടി വിജയന്റെ കിണര്‍ കെട്ടാന്‍ മണ്ണ് നീക്കുന്നതിനിടെ രാവിലെ 11 മണിക്കാണ് അപകടം നടന്നത്. 50 അടി ആഴമുള്ള കിണറിന്റെ ഒരുവശത്തെ മണ്ണ് ഇടിഞ്ഞതിനെ തുടര്‍ന്ന് ശ്രീനിവാസന്‍ കിണറിലേക്ക് വീഴുകയായിരുന്നു. സഹപ്രവര്‍ത്തകരായ ചന്ദ്രനും രവിയും, ബഹളം കേട്ട്