Tag: civic chandran

Total 8 Posts

സിവിക് ചന്ദ്രനെതിരായ കൊയിലാണ്ടിയിലെ പീഡന കേസ്: പാഠഭേദം നല്‍കിയ ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദാക്കി

കോഴിക്കോട്: സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടിയിലെ യുവതി നല്‍കിയ പീഡന കേസില്‍ പാഠഭേദം നല്‍കിയ ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദാക്കി. ലേബര്‍ കമ്മീഷണര്‍ ആണ് റിപ്പോര്‍ട്ട് റദ്ദാക്കിയത്. അതിജീവിത നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഈ ഉത്തരവുണ്ടായത്. ഇനി പരാതിക്കാരിക്ക് ജില്ലയില്‍ കളക്ടറുടെ കീഴിലുള്ള ലോക്കല്‍ കമ്മിറ്റി മുമ്പാകെ പുതിയ പരാതിനല്‍കാം. ചട്ടവിരുദ്ധമായി രൂപീകരിച്ച കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടാണ്

കൊയിലാണ്ടിയിലെ ലൈംഗിക പീഡന കേസ്: സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ പരാതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച

കൊയിലാണ്ടി: എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച കോഴിക്കോട് ജില്ലാ കോടതി വിധി പറയും. കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിലാണ് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ വാദം പൂർത്തിയായി. നേരത്തേ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്

കൊയിലാണ്ടിയിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻ‌കൂർ ജാമ്യം

കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സിവിക് ചന്ദ്രന് കോടതി ജാമ്യം നൽകിയത്. നേരത്തെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും എസ് സി-എസ്ടി നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കുന്നുവെന്നും പ്രോസിക്യൂഷനും പരാതിക്കാരിയും വാദിച്ചിരുന്നു. സിവിക്

ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണ് ആരോപണവിധേയനെന്ന് പ്രതിഭാഗം, ഇതേ ആള്‍ക്കെതിരെ വീണ്ടും പീഡന പരാതി വന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി ഓഗസ്റ്റ് രണ്ടിന്

കൊയിലാണ്ടി: കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കോഴിക്കോട് ജില്ലാ കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ടത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഓഗസ്റ്റ് രണ്ടിന് കോടതി വിധി പറയും. നേരത്തേ സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി ഇന്ന് വരെ തടഞ്ഞിരുന്നു. എസ്.സി-എസ്.ടി നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കുമെന്നാണ്

സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗികാതിക്രമണ പരാതി; കേസെടുത്ത് അന്വേഷണമാരംഭിച്ച് കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി: സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടിയിൽ വീണ്ടും പരാതി. കോഴിക്കോട് സ്വദേശിനിയാണ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതി നൽകിയതെന്ന് കൊയിലാണ്ടി സി.ഐ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇന്നലെയാണ് പരാതി ലഭിച്ചതെന്നും കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയെ  2020ൽ പീഡ‍ിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ്

കൊയിലാണ്ടി പീഡന കേസ്; സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടതായി പൊലീസ്, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും വിവരം; നടപടിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് ദളിത് സംഘടനകള്‍

കൊയിലാണ്ടി: ലൈംഗിക പീഡന കേസില്‍ പ്രതിയായ സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടതായി പൊലീസ്. സംസ്ഥാനം വിട്ട ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും വിവരമുണ്ട്. ഒരാഴ്ചയ്ക്കകം നടപടിയില്ലെങ്കില്‍ ഉത്തരമേഖലാ ഐ.ജി ഓഫീസിന് മുന്നില്‍ പ്രക്ഷോഭം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം. യുവ എഴുത്തുകാരിയും അധ്യാപികയുമായ അതിജീവിതയുടെ ലൈംഗികാതിക്രമ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ

കൊയിലാണ്ടിയിൽ വച്ച് യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായ പരാതിയിൽ ആഴ്ചകൾ പിന്നിട്ടിട്ടും സിവിക് ചന്ദ്രനെതിരെ നടപടി സ്വീകരിച്ചില്ല; പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നൂറ് സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ

കൊയിലാണ്ടി: ലൈംഗിക പീഡന പരാതിയില്‍ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രനെതിരായി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും. സിവികിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐക്യദാർഢ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നൂറ് പേർ ഒപ്പിട്ട നിവേദനമാണ് നൽകിയത്. എഴുത്തുകാരിയായ ദലിത് സ്ത്രീ നൽകിയ സ്ത്രീ പീഡന പരാതിയിന്മേൽ ആഴ്ചകൾ പിന്നിടുമ്പോഴും തുടർ

യുവ എഴുത്തുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ കേസെടുത്ത് കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി: യുവ എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരേ കൊയിലാണ്ടി പോലീസ് കേസെടുത്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമം, എസ്.സി-എസ്.ടി. പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ഏപ്രിലില്‍ യുവതിയുടെ പുസ്തക പ്രസാധനം കൊയിലാണ്ടിയില്‍ നടന്നിരുന്നു. അതിനിടെ ഒരു വീട്ടില്‍