ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം മദ്യമെടുത്ത് അരയില്‍ തിരുകി; കോഴിക്കോട് ബീവറേജ് ഔട്ട്‌ലറ്റില്‍ നിന്നും മദ്യം മോഷ്ടിച്ച അഞ്ച് യുവാക്കള്‍ പിടിയില്‍, പ്രതികളെ കുടുക്കിയത് സി.സി.ടി.വി ദൃശ്യങ്ങള്‍


കോഴിക്കോട്: നഗരത്തിലെ പ്രീമിയം ബീവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് വിദേശമദ്യം മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് പേരെ കസബ പൊലീസാണ് പിടികൂടിയത്. ഇവര്‍ ഒരുമിച്ചെത്തി മദ്യം മോഷ്ടിക്കുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.

എറണാകുളം സ്വദേശികളായ തന്‍സീര്‍, ഫാറൂഖ്, അന്‍സില്‍, സുഹൈല്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കും. ആറ് കുപ്പി മദ്യമാണ് അഞ്ച് പേര്‍ മോഷ്ടിച്ചത്.