‘പേരാമ്പ്രയിലെ ഓഫീസ് ബോംബെറിഞ്ഞ് തകര്‍ക്കാന്‍ ശ്രമിച്ചത് സി.പി.എം ആണെന്ന കോണ്‍ഗ്രസ് ആരോപണം അടിസ്ഥാനരഹിതം’; പ്രകോപനപരമായ ഒന്നും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഏരിയാ സെക്രട്ടറി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്‌


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്നലെ നടന്ന അക്രമ സംഭവങ്ങള്‍ക്ക് ഉത്തരവാദികള്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന കോണ്‍ഗ്രസിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം ഏരിയ സെക്രട്ടറി എം.കുഞ്ഞമ്മദ് മാസ്റ്റര്‍. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളില്‍ പ്രകടനവും നടത്തിയിരുന്നു. എന്നാല്‍ പ്രകോപനപരമായ ഒന്നും പാര്‍ട്ടിയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കോണ്‍ഗ്രസ് ഓഫീസുകളുടെ ചില്ലുമാത്രമാണ് അജ്ഞാതര്‍ നശിപ്പിച്ചത്. എന്നാല്‍ വലിയ രീതിയിലുള്ള അക്രമം നടന്ന പ്രതീതി സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പേരാമ്പ്രയിലെ ഓഫീസ് ബോംബെറിഞ്ഞ് തകര്‍ക്കാന്‍ ശ്രമിച്ചത് സി.പി.എമ്മാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം, എന്നാല്‍ നൊച്ചാടെ മുഴുവന്‍ വീടുകളും കത്തിക്കുമെന്ന് പോലീസിന്റെ മുന്‍പില്‍ നിന്ന് തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ നിന്നെല്ലാം കാര്യങ്ങള്‍ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് കോണ്‍ഗ്രസിന്റെ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് കെ.മധുകൃഷ്ണന്‍