Category: Push

Total 1835 Posts

Kerala Lottery Results | Nirmal Lottery NR 326 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 326 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Kerala Lottery Result Today Karunya Plus KN 467 Winners List 80 ലക്ഷം നേടിയ ഭാ​ഗ്യ നമ്പർ ഇതാണ്, കാരുണ്യ ലോട്ടറി നറുപ്പെടുത്തു; വിശദമായ ഫലം അറിയാം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 467 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ്

വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ യുവാവ് തീ കൊളുത്തി മരിച്ച നിലയില്‍

വടകര: കാണാതായ യുവാവിനെ അറക്കിലാട് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പാണ്ട്യാട്ട് മീത്തല്‍ ശ്രീജേഷ് (44) എന്നയാളാണ് മരിച്ചത്. ഇന്നു രാവിലെ വടകര ന​ഗരസഭയിൽ ഉൾപ്പെടുന്ന അറക്കിലാട് നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ ശ്രീജേഷിനെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് യുവാവിനെ കണ്ടെത്തുന്നതിനായി അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടയിൽ യുവാവിന്റെ ബൈക്ക് അറക്കിലാട്ടെ

താമരശ്ശേരി പരപ്പൻ പൊയിലിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ വാഹനത്തിൽ വടിവാൾ

താമരശ്ശേരി: താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട വാഹനത്തിൽ വടിവാൾ കണ്ടെത്തി. വാഹനത്തിൻ്റെ ഡോർ തുറന്ന അവസരത്തിൽ വടിവാൾ കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. രാത്രി 12.30 ഓടെയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ മദ്യലഹരിയിലായിരുന്നു വെന്ന് നാട്ടുകാർ പറയുന്നു. പോലീസ് സ്ഥലത്തെത്തി വാഹനവും, അതിൽ ഉണ്ടായിരുന്ന രണ്ടു പേരെയും വിട്ടയച്ചതായാണ്

ജനശതാബ്ദിയും ഇന്റർസിറ്റിയും ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് വിവിധ ട്രെയിനുകൾ റദ്ദാക്കി റെയിൽവെ; റദ്ദാക്കിയ ട്രെയിനുകൾ ഏതെല്ലാമെന്ന് അറിയാം

തിരുവനന്തപുരം: ജനശതാബ്ദിയും ഇന്റർസിറ്റിയും ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് വിവിധ ട്രെയിനുകൾ റദ്ദാക്കി. കുറുകുറ്റിക്കും ചാലക്കുടിക്കും ഇടയിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ജനശതാബ്ദി ഉൾപ്പെടെ വിവിധ ട്രെയിനുകളുടെ ഇന്നത്തെ സർവ്വീസ് പൂർണ്ണമായും ഭാഗികമായും റദ്ദാക്കിയതായി റെയിൽവെ ഇന്നലെ അറിയിച്ചിരുന്നു. റദ്ദാക്കിയ ട്രെയിനുകൾ അറിയാം തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി – 12082 കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദ – 12081 എറണാകുളം

അതിമധുരം ഈ സൗഹൃദം; കീഴ്പയ്യൂര്‍ അയ്യപ്പ ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഘോഷയാത്രയില്‍ ദാഹമകറ്റിയും ലഡു വിതരണം ചെയ്തും ജുമാഅത്ത് പള്ളി കമ്മിറ്റി

കീഴപയ്യൂര്‍: മത സൗഹാര്‍ദ്ദത്തിന്റെ മാതൃകാ സന്ദേശം പൊതു സമൂഹത്തിന് മുമ്പാകെ സമര്‍പ്പിച്ചുകൊണ്ട് ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഘോഷയാത്രയില്‍ മധുരം നല്‍കി പള്ളിക്കമ്മറ്റി. കീഴ്പയ്യൂര്‍ ശ്രീ അയ്യപ്പ ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിലാണ് കീഴ്പയ്യൂര്‍ ജുമാഅത്ത് പള്ളിയ്ക്ക് സമീപം വച്ച് ലഡുവും പാനീയവും നല്‍കികൊണ്ട് മതസൗഹാര്‍ദ്ദം പങ്കുവെച്ചത്. മഹല്ല് കമ്മിറ്റി ഭാരവാഹികളായ എം പക്രന്‍

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ സഹായിച്ചു; പതിനൊന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, രണ്ട് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ സഹായിച്ച കേസില്‍ ആരോപണവിധേയരായ പതിനൊന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. രണ്ട് സൂപ്രണ്ടുമാരെ പിരിച്ചുവിടാനും അഞ്ച് ഇന്‍സ്‌പെക്ടര്‍മാരെയും രണ്ട് ഹെഡ് ഹവില്‍ദാര്‍മാരെയും കസ്റ്റംസ് സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യാനും മറ്റൊരു സൂപ്രണ്ടിന്റെ ഇന്‍ക്രിമെന്റ് തടയാനുമാണ് തീരുമാനം. കേസിന്റെ കാലയളവില്‍ വിരമിച്ച ഒരു സൂപ്രണ്ടിന്റെ പെന്‍ഷന്‍ ആനുകൂല്യം തടയാനും

പാലേരിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു

കടിയങ്ങാട്: പാലേരിയിലെ കന്നാട്ടി കുളക്കണ്ടത്ത് യുവാവിന് വെട്ടേറ്റു. കുളക്കണ്ടം പഴുപ്പട്ട മീത്തല്‍ താമസിക്കും എടത്തുംകുന്നുമ്മല്‍ വിജേഷ് (34) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30യാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘമാണ് യുവാവിനെ ആക്രമിച്ചതെന്നാണ് വിവരം. പരിക്കേറ്റ വിജേഷ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. വീട്ടിലെത്തിയ അക്രമികള്‍ കോളിംഗ് ബെല്‍ അടിച്ചതിനെ തുടര്‍ന്ന് വാതില്‍ തുറന്ന

തിക്കോടിയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഒഡീഷ സ്വദേശിയായ യുവാവിന് പരിക്ക്

തിക്കോടി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണ് യുവാവിന് പരിക്ക്. തിക്കോടിയില്‍ വച്ച് ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഒഡീഷ സ്വദേശിയായ ഭഗവാന്‍ (29) എന്ന യുവാവിനാണ് പരിക്കേറ്റത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസില്‍ നിന്നാണ് ഭഗവാന്‍ വീണത്. ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. കുടുംബത്തോടൊപ്പമായിരുന്നു ഇദ്ദേഹം ട്രെയിനില്‍ യാത്ര

നൃത്തസന്ധ്യയുമായി നവ്യയെത്തും, ഒപ്പം സംഗീത വിരുന്നുമായി സിത്താരയും; മലയോര മണ്ണിനെ ആവേശത്തിലാഴ്ത്തി പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കം

പേരാമ്പ്ര: മലയോര മണ്ണിനെ ആവേശത്തിലാഴ്ത്തി പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് ഇന്ന് തുടക്കം. ഫെസ്റ്റിന്റെ ഭാഗമായുള്ള സാംസ്ക്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജല വെെദ്യുതി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിക്കും. പ്രശസ്ത സിനിമാ താരവും നര്‍ത്തകിയുമായ നവ്യനായരും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടിയാണ് പെരുവണ്ണാമുഴി ഫെസ്റ്റിന്റെ ആരംഭദിനത്തിലെ പ്രധാന ആകര്‍ഷണം. മെയ് ഏഴ്

error: Content is protected !!