Category: പ്രാദേശിക വാര്‍ത്തകള്‍

Total 13291 Posts

വടകര സ്വദേശിയായ സെെനികന്റെ സ്വർണ്ണവും പണവും കവർന്ന് മോഷ്ടാവ്; കവർച്ച രാജധാനി എക്സ്പ്രസില്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ

വടകര: ട്രെയിൻ യാത്രക്കിടയിൽ വടകര സ്വദേശിയായ സെെനികന്റെ സ്വർണ്ണവും പണവും കവർന്ന് മോഷ്ടാവ്. കൈനാട്ടി സ്വദേശി നിധീഷാണ് കവര്‍ച്ചയ്ക്കിരയായത്. ഡല്‍ഹി -തിരുവനന്തപുരം രാജധാനി എക്സ്പ്രസില്‍ തിങ്കളാഴ്ച്ചയാണ് സംഭവം. ഡല്‍ഹിയില്‍ നിന്നും കുടുംബത്തിനൊപ്പം കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം. സ്വര്‍ണാഭരണവും പണവുമെടുത്തതിനു ശേഷം മോഷ്ടാവ് ഫോണ്‍ ശൗചാലത്തിലിടുകയായിരുന്നു. പുലര്‍ച്ചെ പന്‍വേലിയിലായിരുന്നു കവര്‍ച്ച നടന്നതെന്ന് ആര്‍മി ഉദ്യോഗസ്ഥനായ നിധീഷ് പറഞ്ഞു.

കോഴിക്കോട് കുന്ദമംഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ ഇരുപത്തിയഞ്ചുകാരന് ദാരുണാന്ത്യം

കുന്ദമംഗലം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ഇരുപത്തിയഞ്ചുകാരന്‍ മരിച്ചു. തിരുവമ്പാടി തച്ചംകുന്നേല്‍ വില്‍സന്റെ മകന്‍ ആനന്ദ് വില്‍സണ്‍ (25) ആണ് മരിച്ചത്. കുന്ദമംഗലം പാലക്കല്‍ മാളിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. കാരന്തൂര്‍ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് വണ്ടിയുടെ അടിയില്‍പ്പെട്ടാണഅ അപകടം. നാട്ടുകാര്‍ ചേര്‍ന്ന് ആനന്ദിനെ ഉടനെ കോഴിക്കോട് മെഡിക്കല്‍

കോഴിക്കോട് ബസിനും ലോറിയ്ക്കുമിടയില്‍ കുടുങ്ങി സ്‌കൂട്ടര്‍ യാത്രികരായ വിദ്യാര്‍ഥിനികള്‍; ലോറി തട്ടി വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടു- വീഡിയോ കാണാം

കോഴിക്കോട്: ബസിനും ലോറിക്കുമിടയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികരായ വിദ്യാര്‍ഥിനികള്‍ ലോറി തട്ടി വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടര്‍ യാത്രികരായ രണ്ട് വിദ്യാര്‍ഥിനികളാണ് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എതിരെ ലോറി വന്നതോടെ ബസിനും ലോറിക്കും ഇടയില്‍പ്പെടുകയും ലോറി തട്ടി സ്‌കൂട്ടറില്‍ നിന്നും താഴെ വീഴുകയുമായിരുന്നു. അരിക്കോട്-കോഴിക്കോട് റൂട്ടില്‍

കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

കുന്ദമംഗലം: കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവമ്പാടി തച്ചംകുന്നേല്‍ വില്‍സന്റെ മകന്‍ ആനന്ദ് വില്‍സണ്‍ ആണ് മരിച്ചത്. ഇരുപത്തഞ്ച് വയസ്സായിരുന്നു. കാരന്തൂര്‍ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് വണ്ടിയുടെ അടിയില്‍ പെട്ടാണ് അപകടം. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആനന്ദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍

കല്ലോട്ടെ കൂമുള്ളില്‍ മീത്തല്‍ ശങ്കരന്‍ അന്തരിച്ചു

പേരാമ്പ്ര: കല്ലോട്ടെ കൂമുള്ളില്‍ മീത്തല്‍ ശങ്കരന്‍ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ആദ്യകാല മത്സ്യതൊഴിലാളിയാണ്. ഭാര്യ: നാരായണി. മക്കള്‍: മനോജന്‍, ശ്രീജിഷ, പരേതനായ കെ.എം ബാബു. മരുമക്കള്‍: സജ്ന, സുധാകരന്‍ (കരുവണ്ണൂര്‍), റീന (ഫാര്‍മസി കോളേജ് കോഴിക്കോട്).    

കീഴരിയൂരില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും എം.ഡി.എം.എ പിടികൂടി; രണ്ടുപേർ അറസ്റ്റില്‍

കൊയിലാണ്ടി: കീഴരിയൂരില്‍ വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും എം.ഡി.എം.എ പിടികൂടി. കീഴരിയൂര്‍ പട്ടാം പുറത്ത് മീത്തല്‍ സനല്‍ (27) ന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട KL 18.5681 നമ്പര്‍ കാറില്‍ നിന്നാണ് ലഹരിവസ്തു പിടികൂടിയത്. സനലിനെയും കൂടെയുണ്ടായിരുന്ന നടുവത്തൂർ സ്വദേശി അഫ്സലിനെയും പൊലീസ് അറസ്റ്റു ചെയ്യുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. 830 മില്ലിഗ്രാം എം.ഡി.എം.എയാണ്

മോഷ്ടിച്ച ബൈക്കില്‍ കറങ്ങുന്നതിനിടെ കോഴിക്കോട് മൂന്ന് യുവാക്കള്‍ പിടിയില്‍; പ്രതികളില്‍ നിന്നും രണ്ട് ബൈക്ക് കൂടി കണ്ടെടുത്തു

കോഴിക്കോട്: മോഷ്ടിച്ചബൈക്കുമായി നഗരത്തില്‍ സഞ്ചരിച്ച മൂന്നുപേരെ പിടികൂടി. പന്നിയങ്കര സ്വദേശി സൂറത്ത് വീട്ടില്‍ മുഹമ്മദ് റംഷാദ് (32) ഒളവണ്ണസ്വദേശി പയ്യുണ്ണി വീട്ടില്‍ പി.എ. അജ്‌നാസ്(23) അരീക്കാട് സ്വദേശി ഹസ്സന്‍ഭായ് വീട്ടില്‍ പി.എം. ഷംജാദ് (27) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരില്‍നിന്ന് മോഷ്ടിച്ച രണ്ട് ബൈക്കുകള്‍ കൂടി

മഴപെയ്തതോടെ ദുരിതമൊഴിയാതെ പുലപ്രക്കുന്ന് നിവാസികള്‍; അനിയന്ത്രിത ഖനനം നടത്തിയ പ്രദേശങ്ങളില്‍ നിന്നും മണ്ണും ഉരുളന്‍ കല്ലുമുള്‍പ്പെടെ ഒലിച്ചിറങ്ങി, റോഡ് അപകടാവസ്ഥയില്‍

മേപ്പയ്യൂര്‍: മഴപെയ്തതോടെ അനിയന്ത്രിത മണ്ണ് ഖനനം നടത്തിയിരുന്ന മേപ്പയ്യൂര്‍ നാലാംവാര്‍ഡിലെ പുലപ്രക്കുന്ന് പരിസരവാസികള്‍ ദുരിതത്തില്‍. കഴിഞ്ഞദിവസം രാത്രിപെയ്ത കനത്തമഴയില്‍ കുന്നില്‍ ഇളക്കിയിട്ട മേല്‍മണ്ണ്, കല്ല് എന്നിവ താഴേക്കൊലിച്ചിറങ്ങി റോഡിലും പരിസരവാസികളുടെ വീട്ടുപറമ്പുകളിലും മുറ്റങ്ങളിലും വരെ നിറഞ്ഞിരിക്കയാണ്. പ്രദേശങ്ങളില്‍ നിന്നും മണ്ണ് ഖനനം നടക്കുന്ന സമയത്തുതന്നെ നാട്ടുകാര്‍ ഈ ആശങ്ക അറിയിച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ മഴ പെയ്തതോടെ

കായണ്ണയിൽ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം: സമാധാന ശ്രമം തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താൻ ജനങ്ങൾ തയ്യാറാകണമെന്ന് മുസ്‌ലിം ലീഗ്

കായണ്ണ ബസാർ: കായണ്ണപഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത്‌ മെമ്പറുമായ പി.സി. ബഷിറിന്റെ വീടിന് നേരെ ബോംബെറിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് മുസ്‌ലിം ലീഗ്. സമാധാന ശ്രമം തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താൻ ജനങ്ങൾ തയ്യാറാകണമെന്ന് ജില്ലാ സെക്രട്ടറി സി. പി. എ അസീസ് പറഞ്ഞു. ബോംബേറ് നടന്നവീട് സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചൊവ്വാഴ്ച്ച പുലര്‍ച്ചെ

പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി സേവാസ് പദ്ധതി; ചക്കിട്ടപാറയിൽ സേവാസ് ഓഫീസ് പ്രവർത്തനം തുടങ്ങി

പേരാമ്പ്ര: ചക്കിട്ടപാറയിൽ സേവാസ് പദ്ധതിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത്‌ അധ്യക്ഷനായി. പാർശ്വവത്കൃത മേഖലയിലെ കുട്ടികൾ കൂടുതൽ താമസിക്കുന്ന പഞ്ചായത്തിനെ ദത്തെടുത്ത് വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകി പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതിയാണ് സേവാസ്.

error: Content is protected !!