കീഴരിയൂരില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും എം.ഡി.എം.എ പിടികൂടി; രണ്ടുപേർ അറസ്റ്റില്‍


കൊയിലാണ്ടി: കീഴരിയൂരില്‍ വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും എം.ഡി.എം.എ പിടികൂടി. കീഴരിയൂര്‍ പട്ടാം പുറത്ത് മീത്തല്‍ സനല്‍ (27) ന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട KL 18.5681 നമ്പര്‍ കാറില്‍ നിന്നാണ് ലഹരിവസ്തു പിടികൂടിയത്. സനലിനെയും കൂടെയുണ്ടായിരുന്ന നടുവത്തൂർ സ്വദേശി അഫ്സലിനെയും പൊലീസ് അറസ്റ്റു ചെയ്യുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

830 മില്ലിഗ്രാം എം.ഡി.എം.എയാണ് കാറിലുണ്ടായിരുന്നത്. ഇന്നലെ രാത്രി കൊയിലാണ്ടി പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.വി.ബിജു. എസ്.ഐ.മാരായ അനീഷ് വടക്കയില്‍, എം.പി.ശൈലേഷ്, എസ്.സി.പി.ഒ.മാരായ ജലീഷ് കുമാര്‍, രഞ്ജിത് ലാല്‍, അജയ് രാജ്, റെയ്ഡില്‍ പങ്കെടുത്തത്.