വടകര സ്വദേശിയായ സെെനികന്റെ സ്വർണ്ണവും പണവും കവർന്ന് മോഷ്ടാവ്; കവർച്ച രാജധാനി എക്സ്പ്രസില്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ


വടകര: ട്രെയിൻ യാത്രക്കിടയിൽ വടകര സ്വദേശിയായ സെെനികന്റെ സ്വർണ്ണവും പണവും കവർന്ന് മോഷ്ടാവ്. കൈനാട്ടി സ്വദേശി നിധീഷാണ് കവര്‍ച്ചയ്ക്കിരയായത്. ഡല്‍ഹി -തിരുവനന്തപുരം രാജധാനി എക്സ്പ്രസില്‍ തിങ്കളാഴ്ച്ചയാണ് സംഭവം.

ഡല്‍ഹിയില്‍ നിന്നും കുടുംബത്തിനൊപ്പം കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം. സ്വര്‍ണാഭരണവും പണവുമെടുത്തതിനു ശേഷം മോഷ്ടാവ് ഫോണ്‍ ശൗചാലത്തിലിടുകയായിരുന്നു. പുലര്‍ച്ചെ പന്‍വേലിയിലായിരുന്നു കവര്‍ച്ച നടന്നതെന്ന് ആര്‍മി ഉദ്യോഗസ്ഥനായ നിധീഷ് പറഞ്ഞു.

ബി. ഏഴ് കോച്ചിലാണ് നിധീഷും കുടുംബവും യാത്ര ചെയ്തിരുന്നത്. കണ്ണൂരിലിറങ്ങി നിധീഷ് റെയില‍്‍വേ പോലീസിൽ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണെന്ന് കണ്ണൂര്‍ റെയില്‍വെ പൊലിസ് അറിയിച്ചു. പന്‍വേലില്‍ നിന്നുളള സി.സി.ടി.വി ക്യാമറാദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൊലിസ് പറഞ്ഞു.‌‌