Category: പ്രാദേശിക വാര്‍ത്തകള്‍

Total 13291 Posts

അധ്യാപന ജോലി ഇഷ്ടപ്പെടുന്നവർക്ക് അവസരങ്ങളുടെ പെരുമഴ; ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം

കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിലും ജില്ലയിലെ വിവിധ സ്കൂളുകളിലും താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. യോ​ഗ്യതകളും ഒഴിവുകളും ഇവയാണ്… കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 14-ന് രാവിലെ 11-ന്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാകാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 0496-2690257. വടകര ഗവ. സംസ്കൃതം

കൊടുവള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി; ‘കരടി ഷെമീർ’ അറസ്റ്റിൽ

കൊടുവള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ കരടി ഷെമീർ എന്ന് വിളിക്കുന്ന ഷെമീർ (26) ആണ് അറസ്റ്റിലായത്. സുഹൃത്ത്‌ മുഖേന പരിചയപ്പെട്ട പെൺകുട്ടിയെ ഷെമീർ പ്രണയംനടിച്ച് പീഡിപ്പിച്ചതായാണ് പരാതി. പോലീസ് കേസ് രജിസ്റ്റർചെയ്ത വിവരമറിഞ്ഞ ഷെമീർ മൊബൈൽഫോൺ സ്വിച്ച് ഓഫ്‌ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. കണ്ണൂർ

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (08-06-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ.അനുഷ കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഡോ.ജിഷ ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ ഡോ. രഞ്ജിത്ത് എൻ.ഡി.സി ക്ലിനിക്ക്

റോഡിന് അതിര്‍ത്തി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; തിക്കോടിയില്‍ അയല്‍ക്കാര്‍ തമ്മില്‍ കൂട്ടയടി- വീഡിയോ വൈറലാകുന്നു

തിക്കോടി: തിക്കോടി പുറക്കാട് റോഡില്‍ അയല്‍വാസികള്‍ തമ്മില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കൂട്ടയടി. സ്ത്രീകളും പുരുഷന്മാരുമെല്ലാം പങ്കാളിയായ കൂട്ടത്തല്ലിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തിക്കോടി കോഴിപ്പുറത്താണ് സംഭവം നടന്നത്. പുറക്കാട് റോഡില്‍ നിന്നും പുതുക്കുടി റോഡിലേക്ക് പോകുന്നവഴിയില്‍ ചെറിയൊരു പ്രദേശത്തേക്ക് റോഡ് വെട്ടുന്നതിന്റെ ഭാഗമായി അതിര്‍ത്തി നിശ്ചയിച്ചതിലെ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഈ റോഡ് പ്രദേശവാസികള്‍ കാലങ്ങളായി

‘ജില്ലാ കലകടർ അടിയന്തിരമായി ഇടപെടണം’; കീഴരിയൂർ തങ്കമല ക്വാറി ഖനനത്തിനെതിരെ ബിജെപി

മേപ്പയ്യൂർ: പരിസ്ഥിതിക്കും പരിസരവാസികൾക്കും ഭീഷണിയായി കീഴരിയൂർ തങ്കമല ക്വാറിയിൽ സ്വകാര്യ കമ്പനി നടത്തുന്ന കരിങ്കൽ ഖനനം നിർത്തിവെക്കണമെന്ന് ബി.ജെ.പി. ജില്ലാകലക്ടർ സ്ഥലം സന്ദർശിച്ച് അടിയന്തിര നടപടികൾ കൈക്കൊളളണമെന്ന് ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളോടൊപ്പം സ്ഥലം സന്ദർശിച്ചതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്വാറിയിൽ രാപ്പകൽ ഭേദമില്ലാതെയാണ് ഇപ്പോൾ ഖനനം നടക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഇലക്ട്രിക് ഡിറ്റണേറ്റർ

സർക്കാർ ജോലിയാണോ സ്വപ്നം? പേരാമ്പ്രയിൽ സൗജന്യ പി.എസ്.സി പരിശീലനം, വിശദാംശങ്ങൾ

പേരാമ്പ്ര: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരീക്ഷ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുക. തിങ്കൾ മുതൽ വെള്ളി വരെയുള്ള റെഗുലർ ബാച്ചും ശനി, ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ചുമാണ് നടത്തുക. ആറു മാസമാണ് പരിശീലന

ഫല വൃക്ഷ തൈകളും അലങ്കാര ചെടികളും, സബ്സിഡിയിൽ കാർഷിക യന്ത്രങ്ങളും; ഞാറ്റുവേല ചന്ത നാളെ മുതൽ ചെറുവണ്ണൂരിൽ

ചെറുവണ്ണൂർ: ഗ്രാമപഞ്ചായത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം പച്ചക്കറി കൃഷി നടപ്പിലാക്കുന്നു. കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയിൽ വിത്തുകൾ വിതരണം ചെയ്യും. പച്ചക്കറി വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി ഷിജിത്ത് ജൂലെെ ഏഴിന് രാവിലെ 10.30 ന് നിർവ്വഹിക്കും. പേരാമ്പ്ര ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെന്ററിന്റെ സ്റ്റാളിൽ

കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിനിയെ കബഡി പരിശീലക മര്‍ദ്ദിച്ചതായി പരാതി

കൊയിലാണ്ടി: വിദ്യാര്‍ത്ഥിനിയെ കബഡി പരിശീലക മര്‍ദ്ദിച്ചതായി പരാതി. മന്ദമംഗലം സ്വദേശിനിയായ ആരതിയെയാണ് കബഡി പരിശീലകയായ രോഷ്ണി മുഖത്തടിച്ചത്. കുട്ടിയുടെ രക്ഷിതാക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവമുണ്ടായത്. പരിശീലനത്തിന്റെ ഭാഗമായി രോഷ്ണി ആരതിയെ കൊയിലാണ്ടി സ്‌റ്റേഡിയത്തിലേക്ക് വിളിപ്പിക്കുകയും ശകാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് പരിശീലനത്തിനെത്തിയ മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് കുട്ടിയുടെ മുഖത്തടിച്ചത്.

കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കൊടുവള്ളി: കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൊടുവള്ളി പുത്തലത്ത് വീട്ടിൽ കക്കോടൻ നസീർ (40) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറയിൽ ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. വില്‍പ്പനക്കുള്ള വീട് നോക്കാനായി എത്തിയതായിരുന്നു നസീർ. ശക്തമായ മഴക്കിടെയുണ്ടായ ഇടിമിന്നലേൽക്കുകയായിരുന്നു. ഉടനെ ആശു പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരേതരായ കുഞ്ഞയമ്മദ് ഹാജിയുടെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: ഹസ്ബിജ. സഹോദരങ്ങൾ:

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ മികച്ച വിജയം; മേപ്പയൂർ ഗവ. വോക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് സ്നേഹാദരവ്

മേപ്പയ്യൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മേപ്പയൂർ ഗവ. വോക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്നേഹാദരവ് നൽകി. മേപ്പയൂർ ഗ്രാമ പഞ്ചായത്തും, പഞ്ചായത്ത് വിദ്യാഭ്യസ സമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ എംപ്ലോയിമെന്റ് ഓഫിസറും പേരാമ്പ്ര കരിയർ ഡവലപ്‌മന്റ് സെന്റർ മാനേജറുമായ പി.രജീവൻ ഭാവി പഠന സാധ്യതകളെ കുറിച്ച് വിശദീകരിച്ചു.

error: Content is protected !!