കെല്‍ട്രോണിലും കോഴിക്കോട് ഗവ. ഐടി.ഐ യിലും വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; കോഴ്‌സുകള്‍ വിശദമായി അറിയാം

കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജിയിലേക്ക് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. കോഴ്‌സിന്റെ കാലാവധി മൂന്ന് മാസം. എസ്എസ്എല്‍സി ആണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9526871584. ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി കോഴിക്കോട് ഗവ.

തീയും പുകയും ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങി, ഒരു നിമിഷം കൊണ്ട് വാഹനം തീ​ഗോളമായി; കുറ്റ്യാടി ചുരത്തിൽ ട്രാവലർ കത്തിനശിച്ചു

കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം. തീയും പുകയും ഉയരുന്നത് കണ്ട് വാഹനം നിർത്തി ഡ്രൈവറും യാത്രക്കാരും പുറത്തിറങ്ങുകയായിരുന്നു. തൊട്ടടുത്ത നിമിഷം ട്രാവലർ പൂർണമായും തീപടർന്ന് പിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. നാദാപുരം അഗ്നി രക്ഷാനിലയത്തിൽ നിന്ന് രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തലനാരിഴയ്ക്കാണ് വൻ അപകടം

ദേശീയ പാത നിർമാണ പ്രവർത്തി; വടകര താലൂക്കിലെ സർവ്വീസ് റോഡുകളിലെ അപാകം പരിഹരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് ജനപ്രതിനിധികൾ

വടകര : ദേശീയപാത നിർമ്മാണ പ്രവർത്തിയെ തുടർന്ന് വടകര മേഖലയിലുണ്ടാകുന്ന ഗതാ​ഗതക്കുരുക്ക് പരിഹരിക്കാൻ സർവീസ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ ചർച്ചയായി. ദേശീയ പാതയിൽ മൂരാട് മുതൽ അഴിയൂർ വരെയുള്ള പലയിടത്തും സർവീസ് റോഡ് തകർന്നതാണ് ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നത്. സർവീസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ വ്യക്തമാക്കി.

എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട്ടെ വീട്ടിലെ മോഷണം; പാചകക്കാരി ഉൾപ്പടെ രണ്ട് പേർ കസ്റ്റഡിയിൽ, മോഷണം പോയത് ഡയമണ്ട് ആഭരണം ഉൾപ്പടെ 26 പവൻ

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെ മോഷണത്തിൽ രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ. എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശിനി, ഇവരുടെ ബന്ധു എന്നിവരെയാണ് നടക്കാവ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ നടക്കാവ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. 26 പവൻ്റെ സ്വർണഭരണങ്ങളാണ് എംടിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ആഴ്ച മോഷണം

ഡ്രൈവർ ചായകുടിക്കാൻ ഇറങ്ങിയപ്പോൾ ലോറി മോഷ്ടിച്ച് കടന്നു, അമിത വേഗതയിൽ പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; കൊയിലാണ്ടി സ്വദേശിയായ ലോറി മോഷ്ടാവ് പിടിയിൽ

ഇടുക്കി: ചായ കുടിക്കാനായി ഡ്രൈവർ നിർത്തിയിട്ട ലോറി മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ അപകടത്തിൽ പെട്ട് കൊയിലാണ്ടി സ്വദേശിയായ യുവാവ് പിടിയിൽ. കൊയിലാണ്ടി സ്വദേശിയായ നിമേഷ് വിജയൻ (42) ആണ് പിടിയിലായത്. കുട്ടിക്കാനത്തായിരുന്നു സംഭവം. ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയത്തായിരുന്നു നിർത്തിയിട്ടിരുന്ന ലോറിയുമായി മോഷ്ടാവ് കടന്നത്. അമിതവേഗത്തില്‍ ഓടിച്ചു പോകുന്നതിനിടെ ഇറക്കമിറങ്ങിയ ലോറി കൊടുംവളവില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കണ്ണൂർ: തളിപ്പറമ്പിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. അതിഥി തൊഴിലാളിയായ ഉത്തർപ്രദേശ് സിദ്ധാർത്ഥ് നഗർ സ്വദേശി അബ്ദുള്‍ റഹ്മാൻ അൻസാരി (21)യാണ് പിടിയിലായത്. ശനിയാഴ്ച ഉച്ചക്ക് ചൊറുക്കള ബാവുപ്പറമ്പ് റോഡില്‍ വെച്ചാണ് നാല് ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. എസ്‌.ഐ ദിനേശൻ കൊതേരിയുടെയും ഡാൻസാഫിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 19ന്

മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ്; റേഷൻ കടകൾ ഇന്ന് (ഞായർ) പ്രവർത്തിക്കും

കോഴിക്കോട്: ഇ- കെ.വൈ.സി അപ്‌ഡേഷന്‍ നടത്തുന്നതിനായി ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളും ഇന്ന് (ഞായർ) തുറന്ന് പ്രവർത്തിക്കും. എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുള്ള ഗുണഭോക്താക്കള്‍ റേഷന്‍കട പരിസരത്ത് ഒരുക്കിയിട്ടുള്ള ബൂത്തുകളില്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം നേരിട്ടെത്തി ഒക്ടോബര്‍ എട്ടിനകം ഇ പോസ് മുഖാന്തിരം ഇ- കെവൈസി അപ്‌ഡേഷന്‍ നടത്തണം. ഒക്ടോബർ

യു.പിയിൽ സ്കൂളിൻ്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ബലി നൽകിയ സംഭവം; നാദാപുരം റോഡിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ച് ബാലസംഘം

ഒഞ്ചിയം: ഉത്തർപ്രദേശിലെ ഹാത്രസിൽ സ്കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ബലി കൊടുത്തതിൽ പ്രതിഷേധിച്ച് ബാലസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പ്രൊഫസർ പാപ്പുട്ടി മാസ്റ്റർ സദസ്സ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡന്റ് സാൻവിയ സജീവൻ അദ്ധ്യക്ഷത വഹിച്ചു. രാജ്യത്ത് പടരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രതിഷേധങ്ങൾ ഉയർന്നുവരണമെന്ന് പാപ്പൂട്ടി

ഇന്ന് മഴ കനക്കാൻ സാധ്യത; കോഴിക്കോട് ജില്ലയില യെല്ലോ അലർട്ട്

തിരുവനന്തപുരം: സ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയുൾപ്പടെ ആറ് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നിവയാണ് യെല്ലോ അലർട്ട് ഉള്ള മറ്റു ജില്ലകൾ. തുലാവർഷമായതിനാല്‍ ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴക്കായിരിക്കും സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മലയോര മേഖലയിലും വനത്തിലും കൂടുതല്‍ മഴ

പേരാമ്പ്രയിൽ കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

പേരാമ്പ്ര: പന്തിരിക്കര പള്ളിക്കുന്നില്‍ കാട്ടുപന്നി ഓട്ടോയിലിടിച്ച്‌ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. മുള്ളൻകുന്ന് സ്വദേശി കല്ലുള്ള പറമ്ബില്‍ റിനീഷാണ് (41) അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ 10ന് കടിയങ്ങാട് നിന്ന് പന്തിരിക്കരയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടെയാണ് അപകടം നടന്നത്. യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തലയ്ക്കും കാലിനും മുറിവേറ്റ ഇദ്ദേഹത്തെ നാട്ടുകാർ പന്തിരിക്കരയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ

error: Content is protected !!