വയനാട് ഉരുൾപൊട്ടൽ; ‘ദുരന്തബാധിതർ ഒറ്റയ്ക്കല്ല കേന്ദ്ര സർക്കാർ ഒപ്പമുണ്ട്, നാശനഷ്ടങ്ങൾ സംബന്ധിച്ച് സംസ്ഥാനം വിശദമായ മെമ്മോറാണ്ടം നൽകണം, പണം ഒരു തടസമല്ല’- പ്രധാനമന്ത്രി നരേന്ദ്രമോദി

വയനാട്: വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ദുരന്ത

കിടക്കാന്‍ കട്ടില്‍ ഇല്ലെന്ന് ഷാഫി പറമ്പില്‍ എം.പിയെ നേരിട്ടറിയിച്ച് പേരാമ്പ്ര നൊച്ചാട്ടെ വൃദ്ധ ദമ്പതികള്‍; മണിക്കൂറുകള്‍ക്കകം പുത്തന്‍ കട്ടിലുമായി വീട്ടിലെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പേരാമ്പ്ര: നിര്‍ധനരായ വയോധികര്‍ക്ക് കിടക്കാന്‍ കട്ടില്‍ നിഷേധിച്ചെന്ന പരാതിയെ തുടര്‍ന്ന് ഷാഫി പറമ്പില്‍ എം.പിയുടെ ഇടപെടല്‍. നൊച്ചാട് പഞ്ചായത്തിലെ കണ്ണമ്പത്ത് ചാല്‍ ഗോപാലന്‍ നായര്‍ക്കും ഭാര്യ കാര്‍ത്ത്യായനി അമ്മയ്ക്കുംവേണ്ടിയാണ് എം.പി സഹായവുമായെത്തിയത്. കിടക്കാന്‍ കട്ടില്‍ ഇല്ലെന്ന് എം.പിയെ ഫോണിലൂടെ അറിയിച്ച് മണിക്കൂറുകള്‍ക്കക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കട്ടിലുമായി എത്തുകയായിരുന്നു. വീട്ടില്‍ ആകെ ഉണ്ടായിരുന്ന കട്ടില്‍

സ്വാതന്ത്ര്യ ദിനാഘോഷം; ജവഹർ ബാൽ മഞ്ച് കുറ്റ്യാടി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു

കുറ്റ്യാടി : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി ജവഹർ ബാൽ മഞ്ച് കുറ്റ്യാടി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരം കുറ്റ്യാടി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. വടയം സൗത്ത് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ജവഹർ ബാൽ മഞ്ച് ബ്ലോക്ക്‌ ചെയർമാൻ കെ ഷാജു അധ്യക്ഷത വഹിച്ചു. അനന്തൻ

സംസ്ഥാനത്ത് മഴ കനക്കും; കോഴിക്കോട് ജില്ലയിൽ നാളെ യെല്ലോ അലർട്ട്, ദുരന്ത സാധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് തയ്യാറാക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും. പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി വയനാട് കോഴിക്കോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത സാധ്യത മേഖലയിലുള്ളവർ എമെർജൻസി കിറ്റ് തയ്യാറാക്കണം. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദേശമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള

വിലങ്ങാടിന് കൈത്താങ്ങാവാൻ പുതുപ്പണം ജെ എൻ എം സ്കൂൾ; എസ്പിസി യൂണിറ്റ് സമാഹരിച്ച തുക വിലങ്ങാട് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

വടകര: പുതുപ്പണം ജെ എൻ എം ഗവ. ഹയർസെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റ് വിലങ്ങാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. സ്കൂൾ എസ് പി സി യൂണിറ്റിലെ കേഡറ്റുകളിൽ നിന്നും സമാഹരിച്ച തുക വാണിമേൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദന് ദുരിതാശ്വാസ ക്യാമ്പിൽ എത്തിയാണ് കാഡറ്റുകൾ കൈമാറിയത്. ഇരുപതിനായിരം രൂപയാണ് സമാഹരിച്ചത്. സ്കൂളിലെ കമ്മ്യൂണിറ്റി

കുറ്റ്യാടി ടൗണിലെ ​ഗതാ​ഗതകുരുക്ക്; കുരുക്കൊഴിവാക്കാൻ രണ്ട് പദ്ധതികളുമായി സർക്കാർ

കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ രണ്ടു പദ്ധതികൾ കൂടി മുന്നോട്ടുവെച്ച്‌ സർക്കാർ. നിർമാണ നടപടി പുരോഗമിക്കുന്ന കോഴിക്കോട്-നാദാപുരം റോഡ് ബൈപാസിനു പുറമെയാണിത്. വയനാട്-കോഴിക്കോട് റോഡിലെ വാഹനത്തിരക്ക് പരിഹരിക്കാൻ തൊണ്ടിപ്പൊയിൽ പാലം, മേൽപാലം എന്നിവയാണ് നിയമസഭയിൽ പ്രഖ്യാപിച്ച പദ്ധതികൾ. ഇതിൽ ഒന്ന് ഈ വർഷംതന്നെ ആരംഭിക്കാൻ കഴിയുമെന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എയെ പൊതുമരാമത്ത് മന്ത്രി

‘ഉജ്വലബാല്യം’ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: വിവിധ മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നൽകുന്ന ‘ഉജ്വലബാല്യം’ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നാല് കുട്ടികൾക്കാണ് (രണ്ടു ഭിന്നശേഷി വിഭാഗം ഉൾപ്പെടെ) അവാർഡ് നൽകുന്നത്. അപേക്ഷയോടൊപ്പം വൈദഗ്ധ്യം തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ പത്രകുറിപ്പുകൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളുണ്ടെങ്കിൽ ആയതിന്റെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾകൊള്ളുന്ന

വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍; വിശദമായി നോക്കാം

വടകര: ഐഎച്ച്ആര്‍ഡിയ്ക്ക് കിഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലെ മുപ്പതോളം സീറ്റുകളില്‍ ആഗസ്റ്റ് 12 ന് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. www.polyadmission.org മുഖേന നിലവില്‍ അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്കും പുതുതായി അപേക്ഷ നല്‍കാം. അപേക്ഷ ഓണ്‍ലൈനായി നല്‍കാത്തവര്‍ www.polyadmission.org എന്ന അഡ്മിഷന്‍ പോര്‍ട്ടലിലെ

അപകട സാധ്യത;കൂത്ത്പറമ്പ് നവോദയ കുന്നിൽ ഖനനം നിരോധിച്ച് തലശ്ശേരി സബ് കലക്ടർ ഉത്തരവിട്ടു, പ്രദേശം പരിസ്ഥിതിലോലം

തലശ്ശേരി: നവോദയ കുന്നിൽ തലശ്ശേരി സബ് കലക്ടർ ഉത്തരവിട്ടു. കൂത്തുപറമ്പ് ചെറുവാഞ്ചേരി വില്ലേജിലെ നവോദയ കുന്നിലെ അനധികൃത ഖനനം തടയുന്നതുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് എം എൽ എ യുടെ സാന്നിദ്ധ്യത്തിൽ ജുലൈ 26 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ യോഗം ചേർന്നിരുന്നു. നവോദയ കുന്നിൽ പ്രവർത്തിക്കുന്ന നവോദയ സ്‌കൂൾ, മഹാത്മാ ഗാന്ധി കോളേജ്, ശാന്തിഗിരി ആശ്രമം, ബയോ

നൂറ് കണക്കിന് ഭക്തജനങ്ങള്‍ ഒഴുകിയെത്തി; ഭക്തിസാന്ദ്രമായി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ആനയൂട്ട്

കൊല്ലം: പിഷാരികാവ് ക്ഷേത്രസന്നിധിയിൽ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു. രാവിലെ അഞ്ച് മണിക്ക് മഹാഗണപതി ഹോമത്തിന് ശേഷം തുടർന്ന് ഗജപൂജയും നടത്തി. രാവിലെ പത്തരയോടെയാണ് ആനയൂട്ട് ആരംഭിച്ചത്. പിഷാരികാവ് വിനായക സമിതിയാണ് ആനയൂട്ട് സംഘടിപ്പിച്ചത്. ബാലുശ്ശേരി ഗജേന്ദ്രൻ, ബാലുശ്ശേരി ധനഞ്ജയൻ, ബാലുശ്ശേരി ഉഷശ്രീ, നൂലാടുമ്മൽ ഗണപതി, കൊടുമൺ ശിവശങ്കരൻ എന്നീ അഞ്ച് ആനകളാണ് ആനയൂട്ടിനെത്തിയത്.

error: Content is protected !!