ഒന്നരകോടി രൂപ വിലവരുന്ന സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍



കോഴിക്കോട്: എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് ട്രെയിനിലെത്തിച്ച 3.800 കിലോ സ്വര്‍ണം കോഴിക്കോട് ആര്‍.പി.എഫ്. പിടികൂടി. രാജസ്ഥാന്‍ സ്വദേശി അഷ്‌റഫ് ഖാനില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാളെ പൊലീസ് പിടികൂടി.വിപണിയില്‍ സ്വര്‍ണത്തിന് 1,47,00,000 രൂപയിലധികം വിലവരും. ബിസ്‌ക്കറ്റ് രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരിശോധന കര്‍ശനമാക്കണമെന്ന പാലക്കാട് ഡിവിഷന്‍ സെക്യൂരിറ്റി കമ്മിഷണര്‍ ജിതിന്‍ പി. രാജിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.എന്നാല്‍, സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പരിശോധന നടത്തുമെന്നും നിയമപരമായാണോ സ്വര്‍ണമെത്തിച്ചത് എന്നുള്ള കാര്യവും പരിശോധിക്കുമെന്നും ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടികൂടിയ സ്വര്‍ണം കസ്റ്റംസിന് കൈമാറി.