സര്‍ക്കാരുകളെ വിമര്‍ശിച്ച് കൊയിലാണ്ടിയില്‍ പ്രചാരണം ശക്തമാക്കി കെ മുരളീധരന്‍ എംപി


കൊയിലാണ്ടി: യുഡിഎഫിനായി കൊയിലാണ്ടിയില്‍ സജീവ പ്രചാരണത്തിലാണ് കെ മുരളീധരന്‍ എംപി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളെ രൂക്ഷ വിമര്‍ശനത്തിന് വിധേയമാക്കിയാണ് എംപിയുടെ വോട്ട് പിടുത്തം.

കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ മല്‍സ്യമേഖലയെ അവഗണിക്കുന്നതായി കെ.മുരളീധരന്‍ എം.പി. കൊല്ലം അരയന്‍കാവില്‍ യു.ഡി.എഫ്.കുടുംബ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയവും ,ഓഖിയും തീരദേശ വാസികള്‍ക്ക് ഉണ്ടാക്കിയ വന്‍ നഷ്ടങ്ങളാണ്. ഇരു സര്‍ക്കാറുകളും ഒരു സഹായവും മല്‍സ്യതൊഴിലാളികള്‍ക്ക് അനുവദിച്ചിട്ടില്ലന്നും ,അഴിമതിയും ,കള്ളക്കടത്തും മുഖമുദ്രയാക്കിയ ഒരു സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ വോട്ടവകാശം അഴിമതി സര്‍ക്കാറിനെതിരെ വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനീഷ് അധ്യക്ഷനായി. വി.വി.സുധാകരന്‍, കിണറ്റിന്‍കര രാജന്‍, വി.ടി.സുരേന്ദ്രന്‍, പി.രത്‌നവല്ലി, പി.ടി.ഉമേന്ത്രന്‍, വി.വി.മുഹമ്മദ്, അന്‍വര്‍ ഇയ്യഞ്ചേരി,അനീഷ് കൂത്തംപള്ളി, അന്‍സാര്‍ കൊല്ലം, കരിം പറമ്പത്ത്, യു.കെ.രാജന്‍,ഷിജിന സുരേഷ് എന്നിവര്‍ സംസാരിച്ചു.