ചെങ്ങോട്ടുകാവിൽ വിജയാഹ്ലാദ ഘോഷയാത്ര സംഘടിപ്പിച്ചു


ചെങ്ങോട്ടുകാവ്: ചരിത്രത്തിലാദ്യമായി ചെങ്ങോട്ടുകാവ് എല്‍ഡിഎഫ് പിടിച്ചെടുത്തതിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് എല്‍ഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയാഹ്ലാദഘോഷയാത്രയും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും നടത്തി. ഘോഷയാത്ര കൂഞ്ഞിലാരി നിന്ന് ആരംഭിച്ച് കലോ പൊയിലില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു.

പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഷീബ മലയില്‍, വൈസ് പ്രസിഡന്റ് പി.വേണു മാസ്റ്റര്‍, പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി എം കോയ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ബ്ലോക്ക് മെംബര്‍ ജുബീഷ് ഇ കെ ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബേബി സുന്ദര്‍രാജ്, ഗീത കാരോല്‍, വാര്‍ഡ് മെംബര്‍മാരായ തങ്കം, രതീഷ്, ബീന, ജയശ്രീ മനത്താനത്ത് എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

സ്ഥാനമൊഴിയുന്ന പത്താം വാര്‍ഡ് മെംബര്‍ കെ.ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി. കെ.ഗീതാനന്ദന്‍ മാസ്റ്റര്‍ ജനപ്രതിനിധികളെ പരിചയപ്പെടുത്തി സംസാരിച്ചു. കെ.രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.കെ.അനില്‍കുമാര്‍ സ്വാഗതവും എം.നിഷിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.

 

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക