കെ.സുരേന്ദ്രന്റെ കേരളയാത്ര ഫെബ്രുവരി 15ന് തുടങ്ങും


കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള യാത്ര ഫെബ്രുവരി 15ന് ആരംഭിക്കും. ഇടതുപക്ഷ സർക്കാരിന്റെ അഴിമതിയും, നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും വികസന നേട്ടങ്ങളും ജനങ്ങളിൽ എത്തിക്കുകയാണ് കേരള യാത്രയുടെ ഉദ്ദേശം.

അടുത്ത സംസ്ഥാന സമിതി യോഗത്തിൽ കേരള യാത്രയുടെ നടത്തിപ്പ് സംബന്ധിച്ച് അന്തിമ രൂപരേഖ തയ്യാറാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, യോഗി ആദിത്യനാഥ്, സ്മൃതി ഇറാനി തുടങ്ങിയ ദേശീയ നേതാക്കളെ യാത്രയുടെ ഭാഗമായി കേരളത്തിലെത്തിക്കാനും പരിപാടിയുണ്ട്. ഫെബ്രുവരി 15ന് ആരംഭിക്കുന്ന കേരള യാത്ര മാർച്ച് 5 ന് അവസാനിക്കും.