സ്മാര്‍ട്ടായി ജില്ലയിലെ സ്‌കൂളുകള്‍; നവീകരിച്ച എട്ട് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്


കോഴിക്കോട്: ജില്ലയിലെ എട്ട് സ്‌കൂള്‍ കെട്ടിടങ്ങള്‍കൂടി പ്രവൃത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി. അത്തോളി ജിവിഎച്ച്എസ്എസ്, കൊയിലാണ്ടി ജിജിഎച്ച്എസ്എസ്, പയ്യോളി ജിവിഎച്ച്എസ്എസ്, ചെറുവാടി ജിഎച്ച്എസ്എസ്, കുറ്റിക്കാട്ടൂര്‍ ജിഎച്ച്എസ്എസ്, കോക്കലൂര്‍ ജിഎച്ച്എസ്എസ്, പൂനൂര്‍ ജിഎച്ച്എസ്എസ്, അഴിയൂര്‍ ജിഎംജെബിഎസ് എന്നീ സ്‌കൂളുകളിലാണ് പുതിയ കെട്ടിടം ഒരുങ്ങിയത്. നൂറ് ദിന കര്‍മ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകീട്ട് ഓണ്‍ലൈനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഏഴ് സ്‌കൂളുകള്‍ക്ക് കിഫ്ബി പദ്ധതിയില്‍ ഉടപ്പെടുത്തി മൂന്ന് കോടി രൂപ വീതമാണ് ചെലവഴിച്ചത്. അഴിയൂര്‍ ജിഎംജെബിഎസ് പ്ലാന്‍ ഫണ്ടില്‍നിന്ന് ഒരു കോടി ചെലവഴിച്ച് നിര്‍മിച്ചതാണ്. ഇതിന് പുറമെ ഒമ്പത് സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും അഞ്ച് സ്‌കൂളിലെ നവീകരിച്ച ലാബ്, ഒരു സ്‌കൂളിലെ നവീകരിച്ച ലൈബ്രറി എന്നിവയുടെ ഉദ്ഘാടനവും നടക്കും.

ആവള കുട്ടോത്ത് ജിഎച്ച്എസ്എസ്, ഉണ്ണികുളം ജിയുപിഎസ്, കിണാശേരി ജിവിഎച്ച്എസ്എസ്, പറയഞ്ചേരി ജിബിഎച്ച്എസ്എസ്, നടുവട്ടം ജിയുപിഎസ്, മണാശേരി ജിയുപിഎസ്, ചോറോട് ജിഎച്ച്എസ്എസ്, അഴിയൂര്‍ ജിഎച്ച്എസ്എസ്, മേപ്പയില്‍ ജിഎസ്എച്ച്എച്ച്എസ് എന്നീ സ്‌കൂളുകളുടെ തറക്കല്ലിടലാണ് നടക്കുക. കിഫ്ബിയില്‍ ഒരു കോടി രൂപ വീതം ചെലവിട്ടാണ് കെട്ടിടം നിര്‍മിക്കുക.

ചാത്തമംഗലം ആര്‍ഇസി ജിഎച്ച്എസ്എസ്, പയിമ്പ്ര ജിഎച്ച്എസ്എസ്, പുതുപ്പാടി ജിഎച്ച്എസ്എസ്, എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജിഎച്ച്എസ്എസ്, കുറ്റ്യാടി ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലെ ലാബും കല്ലാച്ചി ജിഎച്ച്എസ്എസിലെ ലൈബ്രറികളുമാണ് നവീകരിച്ചത്.