സിപിഎം പ്രാദേശിക നേതാവ് മുളിയങ്ങൽ കരിമ്പാംകുന്നുമ്മല്‍ വല്‍സന്‍ അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര കോടതിയിലെ അഭിഭാഷകനും സി.പി.ഐ.എം പുറ്റാട് ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായ മുളിയങ്ങലിലെ കരിമ്പാംകുന്നുമ്മല്‍ വല്‍സന്‍ അന്തരിച്ചു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ഷാജിമ ടീച്ചറാണ് ഭാര്യ. സിപിഎം ഏരിയാ കമ്മറ്റി അംഗം കെ.കെ.രാജന്‍ സഹോദരനാണ്.

രാവിലെ പത്രവിതരണം കഴിഞ്ഞ് വീട്ടിലെത്തിയ വല്‍സന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഇഎം എസ് ഹോസ്പിറ്റലില്‍ എത്തിക്കാനായെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും.