മേപ്പയൂരിലെ ആയിഷോമ്മയ്ക്ക് സ്‌നേഹവീട് ഒരുക്കും; സംഘാടകസമിതി രൂപീകരിച്ചു
മേപ്പയ്യൂര്‍: വര്‍ഷങ്ങളായി വാസയോഗ്യമല്ലാത്ത വീട്ടില്‍ കഴിയുന്ന മരുതേരിപറമ്പിലെ ഒറ്റപിലാക്കൂല്‍ ആയിഷോമ്മയ്ക്ക് സി.പി.എം നേതൃത്വത്തില്‍
സ്‌നേഹവീട് നിര്‍മ്മിച്ച് നല്‍കും. സ്‌നേഹവീട് നിര്‍മ്മാണത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം സി.പി.എം ഏരിയകമ്മിറ്റി അംഗം കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.
മേപ്പയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. സൗത്ത് ലോക്കല്‍ സെക്രട്ടറി കെ.രാജീവന്‍, സതീശന്‍ വി.പി എന്നിവര്‍ സംസാരിച്ചു. ഇ ശ്രീജയ സ്വാഗതവും എം പി കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു. സംഘാടക സമിതിയുടെ കണ്‍വീനറായി എം രാജീവന്‍, ചെയര്‍മാായി സി.വി ഇസ്മയില്‍, ട്രഷററായി ഇ ശ്രീജയയെയും തിരഞ്ഞെടുത്തു.