ബാലുശ്ശേരി പിടിക്കാനുറപ്പിച്ച് യുഡിഎഫ്, സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടി പ്രചാരണം തുടങ്ങി


ബാലുശ്ശേരി : യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പ്രചാരണ പരിപാടിക്കു തുടക്കമായി. ഇന്നലെ രാവിലെ കണ്ണമ്പാലത്തെരു ക്ഷേത്രത്തിലെത്തിയ സ്ഥാനാര്‍ഥിയെ ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചു.

പള്ളിയത്ത് കുനി, തുരുത്തി മുക്ക്, കിഴിക്കോട്ട് കടവ്, കരുമ്പാപ്പൊയില്‍, നാറാത്ത്, ആനവാതില്‍, ഉള്ളൂര്‍, കുന്നത്തറ എന്നിവിടങ്ങളില്‍ സ്വീകരണ പരിപാടി സംഘടിപ്പിച്ചു.മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെയും ജനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങളില്‍ ഇടപെടാത്ത സര്‍ക്കാരിനെതിരെയും വിധി എഴുതണമെന്ന് ധര്‍മജന്‍ പറഞ്ഞു.

കാവുന്തറ പുതിയോട്ടില്‍ പാറയില്‍ നടന്ന ചടങ്ങില്‍ ബഷീര്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് കുട്ടി ഉണ്ണികുളം, ഗിരീഷ് മൊടക്കല്ലൂര്‍, ടി. ഗണേഷ് ബാബു, സാജിദ് നടുവണ്ണൂര്‍, നിജേഷ് അരവിന്ദ്, എം.കെ. പരീത്, കെ.രാജീവന്‍, ഷാഹുല്‍ ഹമീദ് നടുവണ്ണൂര്‍, അഷ്‌റഫ് പുതിയപ്പുറം, പി.സുധാകരന്‍ നമ്പീശന്‍ എന്നിവര്‍ പ്രസംഗിച്ചു.