നാദാപുരത്ത് കുടിക്കാന്‍ വെള്ളമില്ല, പ്രദേശവാസികള്‍ ദുരിതത്തില്‍
നാദാപുരം: വേനലിന് ശക്തികൂടിയതോടെ മലയോരമേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. വാണിമേല്‍, വളയം, നരിപ്പറ്റ, ചെക്യാട് ഗ്രാമപ്പഞ്ചായത്തുകളിലാണ് വരള്‍ച്ച രൂക്ഷമായത്.
മയ്യഴിപ്പുഴയുടെ ഉദ്ഭവമായ വാണിമേല്‍പ്പുഴയുടെ വിവിധ ഭാഗങ്ങള്‍ വറ്റിയ നിലയിലാണ്. സാധാരണ വേനല്‍ ശക്തമാകുന്നതോടെ കുടിവെള്ളവിതരണം റവന്യൂഅധികാരികളുെടയും ഗ്രാമപ്പഞ്ചായത്തുകളുടെയും വിവിധ സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ ആരംഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഇത്തരത്തിലുളള ആലോചനപോലും ആരും നടത്തിയിട്ടില്ലെന്ന് പ്രദേശവാസികള്‍ .
പല സ്ഥലങ്ങളിലും തടയണകെട്ടിയാണ് വെള്ളം സംഭരിച്ചുനിര്‍ത്തുന്നത്. വേനല്‍ ശക്തമായതോടെ സംഭരിച്ച പല സ്ഥലങ്ങളിലും വെള്ളം വറ്റിത്തുടങ്ങിയിട്ടുണ്ട്. ജലസമൃദ്ധമായ വിലങ്ങാട് തോണിക്കയം, തിരികക്കയം, വിലങ്ങാട് ചെറുകിട ജലവൈദ്യുതപദ്ധതിപ്രദേശം എന്നിവിടങ്ങളില്‍ ജലക്ഷാമം അതിരൂക്ഷമാണ്. ഇവിടങ്ങളിലെ ആളുകള്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് കുടിവെള്ളം ലഭ്യമാക്കുന്നത്.