തെരഞ്ഞെടുപ്പ് പോരാട്ടചൂടില്‍ കോഴിക്കോട് ജില്ല, മത്സരരംഗത്ത് 96 സ്ഥാനാര്‍ത്ഥികള്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിയമസഭയിലേക്ക് പതിമൂന്ന് മണ്ഡലങ്ങളില്‍നിന്നായി മത്സരിക്കുന്നത് 96 സ്ഥാനാര്‍ഥികള്‍. കൊയിലാണ്ടിയിൽ 6 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. കൊടുവള്ളി മണ്ഡലത്തിലാണ് കൂടുതല്‍. പതിനൊന്നു പേര്. ഏറ്റവും കുറവ് കോഴിക്കോട് സൗത്ത്, എലത്തൂർ എന്നീ മണ്ഡലങ്ങളിലാണ്. രണ്ടിടങ്ങളിലും അഞ്ച് വീതം സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
എട്ട് മണ്ഡലങ്ങളിലായി 20 പേര് പത്രിക പിന്‍വലിച്ചു. കോഴിക്കോട് നോര്‍ത്ത്, കുറ്റ്യാടി, ബാലുശേരി, ബേപ്പൂര്‍, തിരുവമ്പാടി മണ്ഡലങ്ങളില്‍ ആരും പത്രിക പിന്‍വലിച്ചില്ല. സ്ഥാനാര്‍ത്ഥികളും മുന്നണികളും തെരഞ്ഞെടുപ്പ് ചൂടില്‍ പ്രചാരണതിരക്കിലാണ്.
മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍
കൊടുവള്ളി: – 11
തിരുവമ്പാടി: 8
കോഴിക്കോട് സൗത്ത്: 5
കോഴിക്കോട് നോര്‍ത്ത്-: 8
ബേപ്പൂര്‍: 8
പേരാമ്പ്ര: 6
എലത്തൂര്‍: 5
ബാലുശേരി-: 7
കുറ്റ്യാടി: 7
നാദാപുരം: 6
കുന്നമംഗലം: 10
വടകര: 9