തച്ചറത്ത്കണ്ടി നാഗകാളി ക്ഷേത്രത്തില്‍ തിറ മഹോത്സവം സംഘടിപ്പിച്ചു


പേരാമ്പ്ര : കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ കല്ലോട് തച്ചറത്ത്കണ്ടി നാഗകാളി അമ്മ ക്ഷേത്രത്തില്‍ തിറ ഉത്സവം ആഘോഷിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെയാണ് ഉത്സവം സംഘടിപ്പിച്ചത്.സംസ്ഥാനത്ത് ഉത്സവങ്ങളുടെ നടത്തിപ്പിന് നിയന്ത്രണള്‍ നിലവിലുണ്ട്.

സര്‍പ്പബലി, ദീപാരാധന, തിരുമുഖം എഴുന്നള്ളത്ത്, നട്ടത്തിറ,അരങ്ങോലവരവ്, ഇളനീര്‍ക്കുലവരവ്, ഭഗവതി, ഗുളികന്‍, നാഗകാളിയമ്മ, നാഗയക്ഷി എന്നീ വെള്ളാട്ടവും തിറയുമുണ്ടായി. പൂക്കലശംവരവ്, തായമ്പക, ഇളനീരാട്ടം, ഗുരുതി എന്നിവയും നടന്നു