‘ ടിപി 51 വെട്ട് ‘എന്ന സിനിമയുടെ സംവിധായകന് കോണ്‍ഗ്രസ് വിട്ട് സിപിഐഎം ല്‍ ചേര്‍ന്നു
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചി ‘ ടിപി 51 ‘ വെട്ട് എന്ന സിനിമ സംവിധാനം ചെയ്ത മൊയ്തു താഴത്ത് ഇടതുപക്ഷത്തേക്ക്. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സിപിഐഎം പ്രവര്‍ത്തകരാണ് എന്ന ബോധ്യം തനിക്ക് ഇപ്പോഴില്ല. കലാകാരന് എന്ന നിലയില്‍ തന്നെ ഉപയോഗപ്പെടുത്തി പ്രതിഫലം നല്‍കാതെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്ന് സംവിധായകന് പറഞ്ഞു.
എട്ടുകൊല്ലമായുള്ള കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്നും മൊയ്തു പ്രതികരിച്ചു. ടിപി വധത്തില്‍ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കി നിര്‍മ്മിച്ച സിനിമയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനയിച്ചിരുന്നു.