കൊയിലാണ്ടിയില്‍ 394 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 394 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീരിച്ചു. ഇതസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും കോവിഡ് ബാധ. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഇന്ന് രാവിലെയുണ്ടായ ആശയക്കുഴപ്പം പോലീസെത്തിയാണ് പരിഹരിച്ചത്. അതേ സമയം കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് 274 ആന്റിജന്‍ പരിശോധന നടത്തിയതില്‍ 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 66 പേര്‍ക്ക് RTPCR പരിശോധന നടത്തി റിസല്‍ട്ട് രണ്ട് ദിവസത്തിന് ശേഷം വരും.( ഈ കണക്കുകള്‍ ഇന്നത്തെ കോവിഡ് കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല)

കൊയിലാണ്ടി മേഖലയിലെ കോവിഡ് കണക്ക്

കൊയിലാണ്ടി 141

അരിക്കുളം 7
ഉറവിടം അറിയാത്തത് 1

ചേമഞ്ചേരി 98

ചെങ്ങോട്ട് കാവ് 36

കീഴരിയൂര്‍ 4

മൂടാടി 31

പയ്യോളി 34

തിക്കോടി 42