ഇന്ധനവില വര്‍ധനവ്; മേപ്പയൂരില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം


മേപ്പയൂർ: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ സമരം നടത്തി.ജനകീയ ഒപ്പ് ശേഖരണ പരിപാടിയും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഇ.അശോകൻ സമരം ഉദ്ഘാടനം ചെയ്തു.

മേപ്പയൂർ മണ്ഡലം പ്രസിഡന്റ് പൂക്കോട്ട് ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ.പി.രാമചന്ദ്രൻ, സി.എം.ബാബു, ഷബീർ ജന്നത്ത്, പി.കെ.അനീഷ്, ശ്രേയസ്സ് ബാലകൃഷ്ണൻ, സഞ്ജയ് കൊഴുക്കല്ലൂർ, കൂനിയത്ത് നാരായണൻ, കെ.എം.ബാലകൃഷ്ണൻ നായർ, കുഞ്ഞോത്ത് രാഘവൻ എന്നിവർ പ്രസംഗിച്ചു.

പി.എൻ.നാരായണൻ, രജീഷ്, സി.പി.സുഹനാദ് , കെ.കെ.ചന്തു, സി.ശ്രീധരൻ, സി.പി.ബാലൻ രാമദാസൻ, സി.കെ.ജലീൽ, കെ.ടി.വിനോദൻ എന്നിവർ നേതൃത്വം നൽകി.