ഇടത് അഭിഭാഷകരുടെ താലൂക്ക് കണ്‍വെന്‍ഷന്‍


കൊയിലാണ്ടി : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഇടത് അഭിഭാഷകരുടെ താലൂക്ക് കണ്‍വെന്‍ഷന്‍ നടന്നു.

കണ്‍വന്‍ഷന്‍ കെ. ദാസന്‍ എംഎൽഎ ഉത്ഘാടനം ചെയ്തു. ലോയേഴ്‌സ് യൂനിയന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. ടി.കെ.രാധാകൃഷ്ണന്‍, പി.പ്രശാന്ത്, കെ.കെ.വത്സന്‍, എൽ.ജി.ലിജീഷ്, ആർ.എൻ.രഞ്ജിത്, സ്മിത എന്നിവര്‍ സംസാരിച്ചു. എസ്.സുനില്‍ മോഹന്‍ സ്വാഗതവും ജതിന്‍.പി നന്ദിയും പറഞ്ഞു.