ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലേറ്റണമെന്ന് സുഭാഷിണി അലി


പയ്യോളി: ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലേറ്റണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി. എല്‍ഡിഎഫ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

കേരളത്തിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം കേരള ജനതയുടെ സാമൂഹ്യജീവിതത്തില്‍ മൂല്യവത്തായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്.

നിപ, ഓഖി, മഹാപ്രളയം, കൊവിഡ, എന്നിവ വന്നപ്പോഴും നാടിനെ ഒന്നിപ്പിച്ച് നിര്‍ത്താനും അതിനെ അതിജീവിച്ചു മുന്നേറാനും പിണറായി സര്‍ക്കാരിന് കഴിഞ്ഞു എന്നാണ് ഈ സര്‍ക്കാരിനെ മഹത്തായ നേട്ടമെന്നും സുഭാഷിണി അലി പ്രതികരിച്ചു.