അങ്കമാലിയില്‍ മക്കളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവതിയുടെ നില ഗുരുതരം


എറണാകുളം‌: അങ്കമാലി തുറവൂരില്‍ മക്കളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ജു എന്ന യുവതിയാണ് മക്കളായ ആതിര (7) അനുഷ (3) എന്നിവരെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവമറിഞ്ഞ് അയല്‍വാസികളാണ് മൂന്നുപേരെയും അങ്കമാലിയിലെ എല്‍എഫ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ മരിച്ചിരുന്നു.

അതീവ ഗുരുതരാവസ്ഥിയിലുള്ള അഞ്ജുവിനെ തുടര്‍ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഒന്നരമാസങ്ങള്‍ക്ക് മുമ്പാണ് അഞ്ജുവിന്‍റെ ഭര്‍ത്താവ് അനൂപ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇതിന്‍റെ വിഷമത്തിലായിരുന്നു അഞ്ജുവെന്നാണ് പൊലീസ് പറയുന്നത്.