കീഴ്പ്പയ്യൂര്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്ന വിളയാട്ടൂരിലെ മേക്കുന്നന്‍കണ്ടി അമ്മത് ഹാജി അന്തരിച്ചു


മേപ്പയ്യൂര്‍: വിളയാട്ടൂരിലെ മേക്കുന്നന്‍കണ്ടി അമ്മത് ഹാജി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ദീര്‍ഘകാലം കീഴ്പ്പയ്യൂര്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്നു.

ഭാര്യ: ആസ്യ മക്കള്‍: അബ്ദുറഹിമാന്‍, അബുബക്കര്‍, സാഹിറ. മരുമക്കള്‍: ഇബ്രായി, സീനത്ത്, ആയിഷ സഹോദരങ്ങള്‍: അബ്ദുള്ള, ഇസ്മയില്‍, പാത്തുമ്മ, കുഞ്ഞിയശ, പരേതരായ കുഞ്ഞിമൊയ്തീന്‍ ഹാജി, പക്കര്‍ മാസ്റ്റര്‍, ഇബ്രായി, അസയിനാര്‍, മൂസ, അബുബക്കര്‍, പകൃച്ചി ഉമ്മ, ബിയ്യ ഉമ്മ.