Tag: MEPPAYYUR

Total 87 Posts

ലക്ഷ്യമിടുന്നത് പത്താംതരം വിദ്യാര്‍ഥികളുടെ മികച്ച വിജയം; ഫോട്ടോ ഫിനിഷിന് മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി

മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പത്താംതരം തീവ്ര പരിശീലന പരിപാടി ഫോട്ടോ ഫിനിഷിന് മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ജില്ലയിലെ പത്താംതരം വിദ്യാര്‍ഥികളുടെ മികച്ച റിസല്‍ട്ടിനായുള്ള പദ്ധതിയാണ് ഇത്. പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം.ബാബു ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ എം.സക്കീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ വൈസ് പ്രസിഡന്റ്

മേപ്പയ്യൂരില്‍ നിന്നും കാണാതായ ബൈക്ക് ചെമ്പ്രയില്‍ കണ്ടെത്തി; മോഷ്ടാക്കള്‍ പിടിയില്‍

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ നിന്നും കാണാതായ പാഷന്‍ പ്ലസ് ബൈക്ക് ചെമ്പ്രയ്ക്കും ചക്കിട്ടപ്പാറയ്ക്കും ഇടയില്‍ കണ്ടെത്തി. മേപ്പയ്യൂര്‍ സ്വദേശിയായ യുവാവ് ഈ ബൈക്ക് കണ്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് റോഡരികില് നിർത്തിയിട്ട നിലയില് ബൈക്ക് കണ്ടത്. സമീപത്ത് മൂന്ന് യുവാക്കളുമുണ്ടായിരുന്നു. യുവാക്കളാണ് ഈ ബൈക്കുമായെത്തിയത്. ഇവരെ പെരുവണ്ണാമൂഴി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി

നവകേരളത്തിലേക്ക് വളരാന്‍ വന്‍ നിക്ഷേപങ്ങള്‍ അനിവാര്യം; ‘നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം’ സെമിനാറുമായി മേപ്പയ്യൂര്‍ ഫെസ്റ്റ്

മേപ്പയ്യൂര്‍: നവകേരളത്തിലേക്ക് വളരണമെങ്കില്‍ വന്‍ നിക്ഷേപങ്ങള്‍ അനിവാര്യമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. ഭൂബന്ധങ്ങളില്‍ വന്ന വിപ്ലവകരമായ മാറ്റങ്ങളാണ് കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടത്. മൂലധന നിക്ഷേപം സാധ്യമാകണമെങ്കില്‍ പശ്ചാത്തല സൗകര്യവികസനം ഉറപ്പുവരുത്തണമെന്നും ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. മേപ്പയ്യൂര്‍ ഫെസ്റ്റ് സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടന്ന ‘നവ കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം’ എന്ന വിഷയത്തില്‍ നടന്ന

ജൽ ജീവൻ പദ്ധതി ടാങ്ക് നിർമ്മാണം പൂർത്തീകരിക്കണം; മേപ്പയ്യൂരിൽ യു.ഡി എഫിന്റെ സായാഹ്ന ധർണ്ണ

മേപ്പയ്യൂർ: ജൽ ജീവൻ പദ്ധതിയുടെ കുടിവെള്ളത്തിൻ്റെ ടാങ്ക് നിർമ്മാണം ഉടൻ പൂർത്തികരിക്കണമെന്നും, പദ്ധതിക്കു വേണ്ടി പൈപ്പിടുവാൻ വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ പൂർവ്വസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യു.ഡി എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. മേപ്പയ്യൂർ ടൗണിൽ നടത്തിയ ധർണ്ണ ഡിസിസി ജന:സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട്

തമിഴ്‌നാട് ദിണ്ടിഗലിലെ വാഹനാപകടം; ശോഭയ്ക്കും ശോഭനയ്ക്കും വിട നൽകി മേപ്പയ്യൂർ ​ഗ്രാമം

മേപ്പയ്യൂർ: തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ വാഹനാപകടത്തിൽ മരിച്ച ശോഭയ്ക്കും ശോഭനയ്ക്കും വിട നൽകി മേപ്പയ്യൂർ ​ഗ്രാമം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മേപ്പയ്യൂർ ജനകീയ മുക്കിലെ ഇരുവരുടെയും വീടുകളിൽ മൃതദേഹം എത്തിച്ചത്. മക്കളും ബന്ധുക്കളും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു. ശേഷം രണ്ടരയോടെ മൃതദേഹങ്ങൾ വീട്ടുവളപ്പുകളിൽ സംസ്ക്കരിച്ചു. സഹോരങ്ങളുടെ ഭാര്യമാരാണ് മരിച്ച ശോഭയും ശോഭനയും. ശോഭയുടെ മകൾ അശ്വതിയുടെ

തമിഴ്നാട് ദിണ്ടിഗലിൽ വാഹനാപകടം; കൊയിലാണ്ടി സ്വദേശിനികൾക്ക് ദാരുണാന്ത്യം, 10 പേർക്ക് പരിക്ക്

തമിഴ്നാട് : തമിഴ്നാട് ദിണ്ടിഗലിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കൊയിലാണ്ടി സ്വദേശിനികളായ ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. മധുര ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പുതുപ്പട്ടി ഫ്ലൈ ഓവറിൽ വച്ചാണ് അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന്

മേപ്പയ്യൂര്‍ വി.ഇ.എം.യു.പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

മേപ്പയ്യൂര്‍: അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. മേപ്പയ്യൂര്‍ വി.ഇ.എം.യു.പി സ്‌കൂള്‍ അധ്യാപകനായ നാസിബ് കുട്ടിയെ അടിച്ചു പരിക്കേല്‍പ്പിച്ചത്. ഷര്‍ട്ടിന്റെ കോളറയില്‍ കൂട്ടിപ്പിടിച്ച് നിലം തൊടാതെ പൊക്കി പിടിച്ചാണ് മുഖത്ത് ശക്തിയായി അടിച്ചതെന്ന് കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ അണപ്പല്ലിന്റെ അടിഭാഗത്തുനിന്നും രക്തം വാര്‍ന്നൊഴുകയും ചെവിയുടെ അടിഭാഗത്ത്

മേപ്പയ്യൂർ പഞ്ചായത്തിലെ മാലിന്യങ്ങൾ ഇനി വേ​ഗം മാറ്റാം; ഹരിത കർമ്മസേനക്ക് സ്വന്തം വാഹനമായി

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മ സേനയ്ക്ക് സ്വന്തം വാഹനമായി. പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ മേപ്പയ്യൂർ ടൗണിലെ എം.സി.എഫിൽ എത്തിക്കാൻ ഈ വാഹനം കൊണ്ട് സാധിക്കും. അതു വഴി വീടുകളിൽ നിന്ന് വളരെ വേഗം മാലിന്യങ്ങൾ മാറ്റാൻ സാധിക്കും. ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട്

കനത്ത മഴ; മേപ്പയ്യൂരില്‍ വീട്ടുവളപ്പിലെ കിണറും ആള്‍മറയും ഇടിഞ്ഞുതാഴ്ന്നു

മേപ്പയ്യൂര്‍: കനത്ത മഴയില്‍ മേപ്പയ്യൂരില്‍ വീട്ടുവളപ്പിലെ കിണറും ആള്‍മറയും ഇടിഞ്ഞുതാഴ്ന്നു. ഒന്‍പതാം വാര്‍ഡിലെ കിഴക്കേട്ടില്‍ ദാമോദരന്‍ നായരുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞത്. സമീപത്തെ മതില്‍ തകര്‍ന്നു വീഴുകയും ചെയ്തു. കിണര്‍ ആള്‍മറയോടൊപ്പവും ചുറ്റുമുള്ള ഒരു മീറ്റര്‍ വ്യാസത്തില്‍ മണ്ണടക്കം കിണറ്റിലേക്ക് ഇടിഞ്ഞു വീണു. പറമ്പിന്റെ കല്‍മതില്‍ ഏകദേശം 15 മീറ്ററോളം നീളത്തില്‍ ഇടിഞ്ഞു. കഴിഞ്ഞ കുറെ

ബസ്സില്‍ കയറുന്ന വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നുവെന്ന് പരാതി; മേപ്പയ്യൂരില്‍ പോലീസ് പരിശോധനനയില്‍ രണ്ട് ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

മേപ്പയ്യൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറുന്നുവെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ മേപ്പയ്യൂര്‍ പോലീസ് ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തി. പരിശോധനയില്‍ രണ്ട് ബസ്സ് ഡ്രൈവര്‍മ്മാര്‍ക്കെതിരെ കേസെടുത്തു. ഇന്ന് രാവിലെ 7 മണി മുതല്‍ മേപ്പയ്യൂര്‍ എസ്.ഐ ജയന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റുന്നില്ലെന്നും വിദ്യാര്‍ത്ഥികളോട് മോശമായാണ് പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടി മുന്‍പ് നിരവധി പരാതികള്‍

error: Content is protected !!