പേരാമ്പ്ര-ചക്കിട്ടപ്പാറ റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ ഈ റോഡ് വഴി പോകേണ്ടതാണ്


പേരാമ്പ്ര: പേരാമ്പ്ര-താനിക്കണ്ടി-ചക്കിട്ടപ്പാറ റോഡില്‍ നാളെ മുതല്‍ ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നവീകരണ പ്രവൃത്തിയുടെ ഭാഗമായി ബി.എം ചെയ്യുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാലാണ് നാളെ ( ജനുവരി 04) മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പേരാമ്പ്ര ഭാഗത്തു നിന്നും ചക്കിട്ടപ്പാറക്ക് പോകുന്ന വാഹനങ്ങള്‍ വിളയാട്ടുകണ്ടിമുക്ക്- പന്തിരിക്കര വഴിയും ചക്കിട്ടപ്പാറ നിന്നും പേരാമ്പ്രയ്ക്ക് പോകുന്ന വാഹനങ്ങള്‍ ചെമ്പ്ര വഴിയും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.