സ്കൂൾ അവധി ദിനം കുട്ടികളെയുംകൂട്ടി ആഘോഷിക്കാൻ വല്ല പ്ലാനുമുണ്ടോ; എന്നാൽ ഇന്ന് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല


കോഴിക്കോട്: കനത്ത മഴ കാരണം ഇന്ന് (ബുധനാഴ്ച) കോഴിക്കോട് ജില്ലയിൽ ജില്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല. ജില്ലാ ടൂറിസം പ്രൊമോഷൻ കമ്മിറ്റിയുടെ (ഡിടിപിസി) കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.

വടകര സാൻഡ്ബാങ്ക്സ്, കോഴിക്കോട് സരോവരം, ഭട്ട് റോഡ് ബീച്ച്, കാപ്പാട്, അരീപ്പാറ, കരിയാത്തുംപാറ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ഇന്ന് അവധി ആയിരിക്കും. കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാതലത്തിലാണ് അപകട സാധ്യത പരിഗണിച്ച് കേന്ദ്രങ്ങൾ അടച്ചിടുന്നത്.