‘അവർ ഇനി ചെങ്കൊടിക്കീഴിൽ’; പാലേരിയിൽ ബി.ജെ.പിയിൽ നിന്നും കോൺഗ്രസിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി
പേരാമ്പ്ര: വിവിധ പാർട്ടികളിൽനിന്ന് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി. ആഗസ്റ്റ് 31-ന് മൂർത്തി മാസ്റ്റർ അനുസ്മരണവുമായി ബന്ധപ്പെട്ട് ചേർന്ന് ബ്രാഞ്ച് തല സംഘാടകസമിതി യോഗങ്ങളിലാണ് ബി.ജെ.പിയിൽ നിന്നും കോൺഗ്രസിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകിയത്.
മുഞ്ഞോറ ബ്രാഞ്ച് യോഗത്തിൽ കോൺഗ്രസിൽ നിന്ന് വന്നവർക്ക് സ്വീകരണം നൽകി. കോൺഗ്രസിൽ നിന്നും രാജിവച്ചു വന്ന കുന്നുമ്മൽ കരുണൻ, കുന്നുമ്മൽ ഗിരിജ, കായത്തിരിക്കൽ റംല എന്നിവർക്കാണ് സ്വീകരണം നൽകിയത്. യോഗത്തിൽ എ.കെ രാജീവൻ സ്വാഗതം പറഞ്ഞു. എൻ.പി ജാനു അധ്യക്ഷത വഹിച്ച യോഗം കെ.വി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പി.എസ് പ്രവീൺ, കെ.ബാലൻ നായർ, പി.കെ സുധീഷ് എന്നിവർ സംസാരിച്ചു.
കന്നാട്ടി വെസ്റ്റ് ബ്രാഞ്ചിൽ കോൺഗ്രസ് പ്രവർത്തകനായ നെല്ലിയുള്ള പറമ്പിൽ അശോകനെ കെ.കുഞ്ഞമ്മദ് മാസ്റ്റർ ചെങ്കൊടി നൽകി സ്വീകരിച്ചു. എസ്.കെ സുരേഷ് സ്വാഗതം പറഞ്ഞു. വി.എം ദാസൻ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സി.പി രജീഷ് സംസാരിച്ചു.
Summary: Those who resigned from BJP and Congress and joined CPM were welcomed