ഓട്ടത്തിനിടെ കെ എസ് ആർ ടി സി ബസിന്റെ വാതിൽ അടർന്ന് വീണു; പുറത്തേക്ക് വീഴാനൊരുങ്ങിയ ഡ്രൈവർക്ക് രക്ഷകയായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തം​ഗം


തൊട്ടിൽപ്പാലം: ഓട്ടത്തിനിടെ കെ എസ് ആർ ടി സി ബസിന്റെ വാതിൽ അടർന്ന് വീണു. തുടർന്ന് പുറത്തേക്ക് വീഴാനൊരുങ്ങിയ ഡ്രൈവർ രക്ഷകയായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തം​ഗം. വലിയ അപകടത്തിൽ നിന്ന് ഡ്രൈവറെ ബസിൽ യാത്ര ചെയ്യുകയായിരുന്ന കുറ്റ്യാടി വാർഡ് കൗൺസിലർ കെ.കെ. ഷമീന ജീവിതത്തിലേക്ക് പിടിച്ച് കയറ്റുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽനിന്ന് യാത്രക്കാരുമായി തൊട്ടിൽപ്പാലത്തേക്കു പോകാൻ സ്റ്റാൻഡ് ചുറ്റുന്നതി നിടെയാണ് സംഭവം. തകരാർ കാരണം ഡ്രൈവറുടെ ഭാഗത്തെ ബസിന്റെ വാതിൽ കെട്ടിയിട്ട നിലയിലായിരുന്നു. പെട്ടെന്ന് വാതിൽ യാത്രയ്ക്കിടെ അടർന്നുവീഴുകയായിരുന്നു. വാതിൽ വീണതോടെ ഡ്രൈവർ പുറത്തേക്ക് വീഴാനാഞ്ഞു. ഈ സമയം മനസാന്നിധ്യംകൊണ്ട് ഷമീന ഡ്രൈവറുടെ കൈപിടിച്ച് ഉള്ളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.

ഡ്രൈവർ പുറത്തേക്ക് വീണിരുന്നെങ്കിൽ ബസ് നിയന്ത്രണം നഷ്ടപ്പെടുമായിരുന്നു. അങ്ങനെയെങ്കിൽ ബസിലെ മുഴുവൻ യാത്രക്കാരും അപകടത്തിൽപെട്ടേനെ. കുറ്റ്യാടി സാക്ഷ്യം വഹിക്കേണ്ടിയിരുന്ന വലിയ അപകടമാണ് ഷമീനെയെന്ന ജനപ്രതിനിധിയുടെ മനോധൈര്യം കൊണ്ട് ഇല്ലാതായത്.

Description: The door of the KSRTC bus fell off during the run; Kunummal block panchayat member saved the driver who was about to fall out, passengers applauded the bravery of the public representative