പേരാമ്പ്രയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നു; ഡോറില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്


പേരാമ്പ്ര: പേരാമ്പ്രയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നതിനെ തുടര്‍ന്ന് അപകടം. ഡോറില്‍ ബൈക്കടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനും മുതുകാട് സ്വദേശിയുമായ രജീഷിന് (37) ആണ് കാലിനു പരിക്കേറ്റത്.

പേരാമ്പ്ര കല്ലോട് സി.കെ.ജി.എം ഗവണ്‍മെന്റ് കോളേജിന് സമീപം വൈകുന്നേരം ആണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു രജീഷ്. കാലിനു പരിക്കേറ്റ രജീഷിനെ ആദ്യം പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

Summary: The door of a car parked on the roadside in Perambra was carelessly opened; Bike passenger injured after hitting door