തടത്തിൽ അമ്മത് ഹാജിയുടെ നിര്യാണത്തിൽ കീഴ്പയ്യൂരിൽ പൗരാവലി അനുശോചിച്ചു
മേപ്പയ്യൂർ: അന്തരിച്ച തടത്തിൽ അമ്മത് ഹാജിയുടെ നിര്യാണത്തിൽ കീഴ്പയ്യൂരിൽ പൗരാവലി അനുശോചിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരണ കാലഘട്ടത്തിൽ അതിൻ്റെ പ്രചാരണ പ്രവർത്തനങ്ങളിൽ കീഴ്പയ്യൂർ പ്രദേശങ്ങളിൽ സജീവ ഇടപെടൽ നടത്തുകയും ആ കാലഘട്ടത്തിൽ മേപ്പയ്യൂർ പഞ്ചായത്തിലുടനീളം ചന്ദ്രികയുടെ പ്രചാരകനായും പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു അമ്മത് ഹാജി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം.കെ.അബ്ദുറഹിമാൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ടി.എം.സി.മൊയ്തി അനുശോചന പ്രമേയം അവതരിപ്പിച്ചു. കുഞ്ഞികൃഷ്ണൻ നായർ അദ്ധ്യക്ഷനായി. കെ.ലോഹ്യ, എൻ.രാധാകൃഷ്ണൻ, വി.പി.മോഹനൻ, കീഴ്പോട്ട് മൊയ്തി, പി.മൊയ്തി, ടി.എം.മായൻകുട്ടി, ഇ.പി.അബ്ദുറഹിമാൻ സംസാരിച്ചു. പി അസ്സയിനാർ സ്വാഗതവും ഇസ്മായിൽ കീഴ്പോട്ട് നന്ദിയും പറഞ്ഞു.
ചിത്രം: അനുശോചന യോഗം എം.കെ.അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.