മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപക നിയമനം


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ താല്‍ക്കാലികമായി അധ്യാപകരെ നിയമിക്കുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സോഷ്യല്‍ വര്‍ക്ക്, കണക്ക്, കൊമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 14 ന് രാവിലെ 10 മണിക്ക് നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂളിലെ ഹയര്‍ സെക്കന്ററി ഓഫീസില്‍ ഹാജരാവേണ്ടതാണ്.