കൊയിലാണ്ടി ഗവണ്‍മെന്റ് റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപകരുടെ ഒഴിവ്


കൊയിലാണ്ടി: ഗവണ്‍മെന്റ് റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കുളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിക്കല്‍ സയന്‍സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് എന്നീ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. ജൂണ്‍ എട്ടിനാണ് അഭിമുഖം.

ഫിസിക്കല്‍ സയന്‍സിന് രാവിലെ 10.30 നും, കമ്മ്യൂണിക്കേറ്റീവ് ഇംഗീഷിന് ഉച്ചയ്ക്ക് 2.30 നും അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവണം.

കമ്മ്യുണിക്കേറ്റീവ് ഇംഗ്ലിഷിന് ഇംഗ്ഗീഷില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. കൂടാതെ ബി.ഡ് അല്ലെങ്കില്‍ എം എഡ് യോഗ്യത ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400866043, 9497216061