Tag: ബാലുശ്ശേരി

Total 4 Posts

സേവാഭാരതി സേവാമെഡിസിൻ ബാലുശ്ശേരിയിൽ ആരംഭിച്ചു

കൊയിലാണ്ടി: സേവാഭാരതി പുതിയ സേവാമെഡിസിൻ ബാലുശ്ശേരിയിൽ ആരംഭിച്ചു. സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ.വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. എല്ലാ ബ്രാൻഡഡ് ഇംഗ്ലീഷ് മരുന്നുകളും 13% മുതൽ 60% വരെ വിലക്കുറവിൽ നൽകുന്ന ഈ സ്ഥാപനം എല്ലാ സർക്കാർ/സ്വകാര്യ ആശുപത്രികളിലെയും ശീട്ടുകളിലെ മരുന്നുകളും ലഭ്യമാക്കും. ജനങ്ങൾക്ക് കൂടുതൽ സഹായം എത്തിക്കുന്നതിനോടൊപ്പം മിച്ചം വരുന്ന തുക മറ്റ് സേവന

വികസന സമിതികളിൽ ലൈസൻസികളെ ഉൾപ്പെടുത്തും; കാനത്തിൽ ജമീല

ബാലുശ്ശേരി: ജില്ലാ പഞ്ചായത്തിലെയുംഗ്രാമപഞ്ചായത്തിലെയും വികസന സമിതികളിൽ ലൈസൻസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല. ബാലുശ്ശേരി ഗ്രീൻഅറീന കൺവെൻഷൻ സെന്ററിൽ നടന്ന റെൻസ്ഫെഡ് രണ്ടാം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനത്തിൽ ജമീല. കെ.മധുസൂദനൻ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡൻറ് കെ.കെ.സുധീഷ് പതാക ഉയർത്തി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്

റെൻസ്‌ഫെഡ് ജില്ലാസമ്മേളനം 23-ന് ബാലുശ്ശേരിയിൽ

കോഴിക്കോട്: റെൻസ്‌ഫെഡ് (രജിസ്‌ട്രേർഡ്‌ എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ) ജില്ലാസമ്മേളനം 23-ന് ചൊവ്വാഴ്ച ബാലുശ്ശേരിയിൽ നടക്കും. രാവിലെ 10-ന് ഗ്രീൻ അറീനയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ കാനത്തിൽ ജമീല സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് റെൻസ്‌ഫെഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട് മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ.മധുസൂദനൻ, പി.ചാത്തുണ്ണി, സി.വിജയകുമാർ,

സീറ്റൊഴിവ്

ബാലുശ്ശേരി: കേരള സംസ്ഥാന സഹകരണ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ബാലുശ്ശേരി കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ്‌ സയൻസ് കോളേജിൽ 2020-21 അധ്യായന വർഷത്തിൽ ബി.എ. ഇംഗ്ലീഷ്, ബി.എ. സോഷ്യോളജി, ബി.കോം ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ ബന്ധപ്പെടണം.

error: Content is protected !!