Tag: കൊയിലാണ്ടി
കൊയിലാണ്ടിയിൽ വികസനപ്പെരുമഴ, കോരപ്പുഴപ്പാലം ഉൾപ്പെടെ അഞ്ച് പദ്ധതികൾ ഇന്ന് ജനങ്ങൾക്ക് സമർപ്പിക്കുന്നു
കൊയിലാണ്ടി: സ്വപ്നങ്ങൾ പൂവണിയുന്നു. കോരപ്പുഴ, ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്, കോടതി കവാടം, നടേരി കുടുംബാരോഗ്യ കേന്ദ്രം, പൊയിൽകാവ് കനാൽ റോഡ്. വികസന നേട്ടങ്ങളുടെ തിളക്കവുമായി കൊയിലാണ്ടി മണ്ഡലത്തിൽ അഞ്ച് പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടും. ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് രാവിലെ 11 മണിക്ക് നാടിന് സമർപ്പിക്കും. യാത്രാ ആവശ്യത്തിനുംജലസേചനത്തിനുമായി നിർമ്മിച്ച പദ്ധതി ജലവിഭവ
വഴിയോര കച്ചവട തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തണം
കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെൻറ് പഞ്ചായത്തുകളിലെ വഴിയോര കച്ചവട തൊഴിലാളികളെ അംഗീകരിച്ച് നിയമം കൊണ്ടുവന്ന സാഹചര്യത്തിൽ മുഴുവൻ പഞ്ചായത്തുകളിലും വെൻഡിങ് കമ്മിറ്റികൾ രൂപീകരിച്ച് വഴിയോര കച്ചവട തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയാസമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി ടൗൺഹാളിൽ വച്ച് നടന്ന സമ്മേളനം ജില്ലാ പ്രസിഡണ്ട് സി.പി.സുലൈമാൻ
മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡിൽ പുതിയാടം പറമ്പിൽ രാജേഷ് കുഴഞ്ഞുവീണ് മരിച്ചു. 39 വയസ്റ്റായിരുന്നു. പിതാവ്: പരേതനായ രാമൻ. അമ്മ: രതി. ഭാര്യ: അഞ്ജലി. മകൻ: അഞ്ചൽ കൃഷ്ണ. സഹോദരി: രമ്യ.
പയറ്റുവളപ്പിൽ മാധവി അന്തരിച്ചു
കൊയിലാണ്ടി: പയറ്റുവളപ്പിൽ മാധവി അന്തരിച്ചു. 94 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ അച്ചുതൽ. മക്കൾ: രാധാകൃഷ്ണൻ (ബിസിനസ്, ചെന്നൈ), ശ്രീലത (ഡെപ്യൂട്ടി മാനേജർ കെ.എസ്.എഫ്.ഇ നരിക്കുനി), ഗീത.മരുമക്കൾ: പ്രകാശ് കരുമല (ആകാശവാണി പ്രസന്റർ), പ്രമീള(പൊയിൽക്കാവ്).
കൊയിലാണ്ടി കടലോരത്ത് പുതിയ സഞ്ചാരപാതയൊരുങ്ങുന്നു; 92.50 ലക്ഷം രൂപ അനുവദിച്ചതായി കെ.ദാസൻ എം.എൽ.എ
കൊയിലാണ്ടി: കൊയിലാണ്ടി ഫിഷിംഗ് ഹാർബറിന് വടക്ക് ഭാഗം അരയൻകാവ് അപ്രോച്ച് റോഡിന് 92.50 ലക്ഷം രൂപ അനുവദിച്ചതായി കെ.ദാസൻ എം.എൽ.എ അറിയിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. അരയൻകാവ് ഭാഗത്തുനിന്ന് ഹാർബറിലേക്കുള്ള പ്രധാന പാതയാണ് ഇത്. മത്സ്യത്തൊഴിലാളികളുൾപ്പടെയുള്ള പ്രദേശവാസികളുടെ പ്രധാന ആവശ്യമാണ് ഇതോടെ യാഥാർത്യമാകുന്നത്. കൊയിലാണ്ടി നഗരത്തിൽ
മേപ്പാടകത്ത് ഇമ്പിച്ചി ആയിഷ അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മൊയ്ദീൻ പള്ളിക്ക് സമീപം മേപ്പാടകത്ത് ഇമ്പിച്ചി ആയിഷ അന്തരിച്ചു. 86 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ മൊയ്ദീൻ കോയ. മക്കൾ: ഖാദർ, മുഹമ്മദ് അലി, സൈനബ, സുഹറ, സഫിയ, ഷക്കില, ഹഫ്സത്ത്, സാബിറ, സെമീർ, മരുമക്കൾ: പരേതനായ ഹംസ്സ, ഉമ്മർ, മുഹമ്മദ് കോയ, മജീദ്, അബാസ്, ലൈല, സെലീന, സുലൈഖ.
ധീരജവാൻമാരുടെ ദീപ്തസ്മരണയിൽ സ്നേഹദീപം തെളിയിച്ച് സൈനിക കൂട്ടായ്മ
കൊയിലാണ്ടി: ജമ്മു കശ്മീരിലെ പുൽവാമയിലെ ഭീകരാക്രമണത്തിൽ വിരമൃത്യു വരിച്ച ധീരജവാൻമാരുടെ സ്മരണ പുതുക്കി സൈനിക കൂട്ടായ്മ. കോഴിക്കോട് ജില്ലയിലെ സൈനിക കൂട്ടായ്മയായ ഡിഫൻസ് സൊസൈറ്റി കാലിക്കറ്റും ഗുഡ് മോർണിങ്ങ് ഹെൽത്ത് ക്ലബ് പീഷാരികാവും സംയുക്തമായി ധീരജവാൻമാരുടെ ദീപ്തസ്മരണയിൽ സ്നേഹദീപം തെളിയിച്ചു. കൊയിലാണ്ടി കൊല്ലം ചീറക്കു സമീപം സ്മൃതി മണ്ഡപം ഒരുക്കിയാണ് അനുസ്മരണവും സ്നേഹദീപം തെളിയിക്കലും സംഘടിപ്പിച്ചത്.
കേളോത്ത്താഴെ ശങ്കരൻ അന്തരിച്ചു
കൊയിലാണ്ടി : പുളിയഞ്ചേരി കേളോത്ത്താഴെ ശങ്കരൻ അന്തരിച്ചു. 93 വയസ്സായിരുന്നു. ഭാര്യ: പെണ്ണൂട്ടി. മക്കൾ: ദേവി, ബാലകൃഷ്ണൻ, മോളി, പരേതനായ വേലായുധൻ. മരുമക്കൾ: ശ്രീധരൻ പൂക്കാട്, ഗണേശൻ മണമൽ
ചേരിക്കുന്നുമ്മൽ താഴെ മാധവി അന്തരിച്ചു
കൊയിലാണ്ടി: മണമൽ ചേരിക്കുന്നുമ്മൽ താഴെ വി.മാധവി അന്തരിച്ചു. 78 വയസ്സായിരുന്നു. കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ റിട്ട.നഴ്സിങ് അസിസ്റ്റൻ്റാണ്. ഭർത്താവ്: പരേതനായ കുമാരൻ (റിട്ട.ഫിഷറീസ് വകുപ്പ്). മകൻ: മഹേഷ് ബാബു (മലിനീകരണ നിയന്ത്രണ ബോർഡ്). മരുമകൾ: ബിന്ദു. സഹോദരങ്ങൾ: കല്ല്യാണി, രാജൻ, പരേതനായ ഗോവിന്ദൻ. സഞ്ചയനം: ബുധനാഴ്ച.
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത അക്ഷയ് ബാബുവിനെ ആദരിച്ചു
കൊയിലാണ്ടി: ഡൽഹിയിലെ റിപ്പബ്ലിക് ദിന എൻ.സി.സി പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത അക്ഷയ് ബാബു ഇല്ലത്തിനെ ആദരിച്ചു. കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയാണ് ഉപഹാരം നൽകിയത്. കൊയിലാണ്ടിയിൽ നടന്ന ബ്ലോക്ക് ജനറൽ ബോഡി യോഗത്തിൽ വെച്ച് കൊയിലാണ്ടി നഗരസഭ കൗൺസിലർ ഷീബ അരീക്കൽ ഉപഹാരം കൈമാറി. കൊയിലാണ്ടയിൽ നിർമ്മിക്കുന്ന വിമുക്തഭട