Tag: കൊയിലാണ്ടി
ഇന്ധനവില മൂന്നക്കം ലക്ഷ്യമാക്കി കുതിക്കുന്നു; കൊയിലാണ്ടിയിൽ ഇന്ന് പെട്രോളിന് 91.09 രൂപയും, ഡീസലിന് 85.75 രൂപയും
കൊയിലാണ്ടി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി പെട്രോളിന് 39 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. അതോടെ ഇന്ന് കൊയിലാണ്ടിൽ ഒരു ലിറ്റർ പെട്രോളിന് 91.09 രൂപയും, ഒരു ലിറ്റർ ഡീസലിന് 85.75 രൂപയുമായി. പെട്രോളിന്റെയും ഡീസലിന്റെയും പ്രതിദിനമുള്ള വര്‍ധനവില്‍ ദുരിതത്തിലായിക്കഴിഞ്ഞ സാദാരണക്കാരിലേക്ക് വീണ്ടും സമ്മർദ്ദം നൽകുകയാണ് കേന്ദ്രസർക്കാർ. ഇക്കഴിഞ്ഞ ഒരാഴ്ചയായി പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി
‘കൊക്കൂൺ’ ശാസ്ത്ര പരീക്ഷണ ശിൽപ്പശാല സംഘടിപ്പിച്ചു
കൊയിലാണ്ടി: കോവിഡ് കാലത്തെ ശാസ്ത്ര പഠനവും പരീക്ഷണങ്ങളും രസകരവും ഫലപ്രദവുമാക്കുന്നതിൻ്റെ ഭാഗമായി ജില്ലയിൽ ഡയറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹോംലാബ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ പ്രൈമറി വിഭാഗം രക്ഷിതാക്കൾക്കായി കൊക്കൂൺ എന്ന പേരിൽ ശാസ്ത്ര പരീക്ഷണ ശിൽപ്പശാല സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നിജില ഉദ്ഘാടനം ചെയ്തു. പി.ടി.എ
ക്ഷേത്രക്കമ്മിറ്റി ഓഫീസിന് നേരെ അക്രമം
കൊയിലാണ്ടി: വിരുന്നുകണ്ടി ശ്രീ വിരുന്നുകണ്ടി ക്ഷേത്രക്കമ്മിറ്റി ഓഫീസിനു നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം. കഴിഞ്ഞ ദിവസം രാത്രിയില്‍ ഓഫീസിന്റെ മുകള്‍ നിലയിലേക്കുള്ള പടിക്കെട്ടിന്റെ വശങ്ങള് തകര്‍ക്കുകയും സമീപത്തെ ചുറ്റുമതിലിന്റെ കുറെ ഭാഗങ്ങള്‍ തകര്‍ക്കുകയും ചെയ്തു. സംഭത്തിൽ ക്ഷേത്ര കമ്മറ്റി കൊയിലാണ്ടി പോലീസിൽ പരാതി നൽകി.
ജലരക്ഷാ പദ്ധതി; ജലാശയാപകടങ്ങൾ ഇല്ലാത്ത സുരക്ഷിത കേരളം
കൊയിലാണ്ടി: വർഷത്തിൽ ധാരാളം ആളുകൾ ജലാശയ അപകടങ്ങളിൽ മരണപ്പെടുന്നു. ഇത്തരം സ്ഥലങ്ങളിൽ ബോർഡുകൾ, ജലരക്ഷാ ഉപകരണങ്ങൾ, എന്നിവ സ്ഥാപിച്ച അപകടങ്ങൾ കുറക്കാൻ വേണ്ടിയാണു ജലരക്ഷാ പദ്ധതിയുടെ ഭാഗമായി മോക്ഡ്രിൽ നടത്തുന്നത്. കൊയിലാണ്ടി ഫയർ & റെസ്ക്യൂ സ്റ്റേഷനും സിവിൽ ഡിഫെൻസ് യൂണിറ്റും ചേർന്ന് പരിപാടി നടത്തിയത്. സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സതീശൻ,
കൊയിലാണ്ടിയിൽ സായിപ്രസാദിന്റെ ചിത്ര പ്രദർശനം
കൊയിലാണ്ടി: സാങ്കൻലി ചിത്രകലാ പ്രദർശനം കൊയിലാണ്ടിയിൽ ആരംഭിച്ചു. പ്രശസ്ത ചിത്രകാരൻ സായിപ്രസാദിൻ്റെ ഏകാംഗ ചിത്രപ്രദർശനമാണ് ശ്രദ്ധ ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചത്. കവിയും എഴുത്തുകാരനുമായ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. “കലയെ കുറിച്ചുള്ള പ്രതീക്ഷ” എന്ന സന്ദേശം പങ്കുവെക്കുന്ന ചിത്രപ്രദർശനം മനുഷ്യ നിർമ്മിതികൾക്കൊപ്പം, പ്രകൃതിയുടെ സഹജതയിൽ ജീവിക്കുന്ന പക്ഷിമൃഗാദികളേ കൂടി ചേർത്തുവെക്കുന്ന കോംപോസെഷൻ പെയിൻ്റിങ്ങുകൾ കൊണ്ട് ശ്രദ്ധേയമാണ്.
പിലാവുള്ളതിൽ സാവിത്രി അന്തരിച്ചു
കൊയിലാണ്ടി: കോതമംഗലം പിലാവുള്ളതിൽ സാവിത്രി നിര്യാതയായി. 60 വയസ്സായിരുന്നു. പരേതനായ രാമൻ്റെയും മാതുവിൻ്റെയും മകളാണ്. സഹോദരങ്ങൾ: കൃഷ്ണൻ, ബാബുരാജ് (പി.എസ്.സി) സരോജിനി, ബാലാമണി, സരസ, സുമതി, അജിത.
കൊയിലാണ്ടി നഗര സൗന്ദര്യവൽക്കരണം; കമ്പിവേലിയിൽ പ്രതിഷേധവുമായി വ്യാപാരികൾ
കൊയിലാണ്ടി: കൊയിലാണ്ടി നഗര സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പാതകളിൽ കമ്പിവേലി നിര്‍മ്മാണത്തിൽ ആശങ്കയറിയിച്ച് വ്യാപാരികൾ രംഗത്ത്. രജിസ്റ്റര്‍ ഓഫീസ് മുതല്‍ സിന്‍ഡിക്കേറ്റ് ബാങ്ക് വരെയാണ് നിലവില്‍ വേലി പണി പൂർത്തിയായത്. ഇവിടെ ഒരു ഷോപ്പിന്റെ മുമ്പില്‍ പോലും റോഡിൽ നിന്ന് വഴികൊടുത്തിട്ടില്ല എന്നതാണ് വ്യാപാരികൾ ചൂണ്ടി കാണിക്കുന്നത്. കോവിഡ് 19 ന്റെ പ്രയാസമനുഭവിക്കുന്ന വ്യാപാരികള്‍ക്ക് ഈ
ദേശീയ പാത വികസനം, ഭൂമിയില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ സ്ഥലമുടമകള്‍ക്ക് നോട്ടീസ്; അളവില്‍ അപാകമുണ്ടെന്ന് സ്ഥലമുടമകള്‍
കൊയിലാണ്ടി: വെങ്ങളം അഴിയൂര്‍ ദേശീയ പാത വികസനത്തിന് വിട്ടു കൊടുക്കുന്ന ഭൂമിയില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ലാന്റ് അക്വിസിഷന്‍ അധികൃതര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്കി തുടങ്ങി. ചെങ്ങോട്ടുകാവ് മുതല്‍ നന്തി വരെ ഡീവിയേഷന്‍ റോഡ് കടന്നു പോകുന്ന പ്രദേശങ്ങളിലെ സ്ഥലമുടമകള്‍ക്കാണ് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചത്. പന്തലായനി വില്ലേജിലെ ഒട്ടനവധി പേര്‍ക്ക് നോട്ടിസ് ലഭിച്ചിട്ടുണ്ട്. നോട്ടീസ് കൈപ്പറ്റി
‘ഖലൻ’ ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു
കൊയിലാണ്ടി: ഫിംഗർ ബുക്സ് പ്രസിദ്ധീകരിച്ച പ്രവാസി എഴുത്തുകാരനായ ഫാറൂഖ് ഹമദാനിയുടെ ‘ഖലൻ’ എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ വടകര പാർലമെന്റംഗം കെ.മുരളീധരനാണ് പ്രകാശനം നിർവ്വഹിച്ചത്. പ്രഭാഷകനും എഴുത്തുകാരനുമായ എൻ.പി.അബ്ദുസ്സമദ് മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. ഹുസ്സൈൻ ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മുൻ പി.എസ്.സി മെമ്പർ ടി.ടി.ഇസ്മായിൽ, കെ.പി.സി.സി സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ,
എൽ.പി തലത്തിൽ സംസ്കൃതം അധ്യാപക തസ്തിക അനുവദിക്കണം
കൊയിലാണ്ടി: എൽ.പി തലത്തിൽ സംസ്കൃതം അധ്യാപക തസ്തികകൾ അനുവദിക്കണമെന്ന് കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എൽ.പി, യു.പി ക്ലാസുകളിൽ വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾ പുനരാരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി നഗര സഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.കെ.രാഘവൻ മുഖ്യപ്രഭാഷണം നടത്തി. സംസ്കൃത അധ്യാപക ഫെഡറേഷൻ സംസ്ഥാന