Tag: wild boar

Total 21 Posts

ചക്കിട്ടപ്പാറയില്‍ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു; പന്നിയെ തുരത്താന്‍ നേതൃത്വം നല്‍കിയത് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍

ചക്കിട്ടപ്പാറ: കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ കോടതിയില്‍ നിന്നും അനുമതി നേടിയ മുണ്ടക്കല്‍ ഗംഗാധരന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നിര്‍ദേശ പ്രകാരം കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുകയായിരുന്നു. ചക്കിട്ടപ്പാറ പതിമൂന്നാം വാര്‍ഡില്‍ മംഗലത്ത് മാത്തുക്കുട്ടിയുടെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെയാണ് വെടിവെച്ചുകൊന്നത്. കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നി വാഴയും മറ്റും നശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പന്നിയെ വെടിവെച്ചുകൊല്ലാന്‍ തീരുമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിലാണ്

ചെമ്പനോടയില്‍ കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന കര്‍ഷകനെ കാട്ടുപന്നി ആക്രമിച്ചു; പകല്‍പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയെന്ന് പ്രദേശവാസികള്‍

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ചെമ്പനോടയില്‍ കാട്ടുപന്നി ആക്രമണത്തില്‍ കര്‍ഷക തൊഴിലാളിക്ക് ഗുരുതര പരിക്ക്. കിളച്ച പറമ്പില്‍ നാണു (60)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. മൂന്നാം വാര്‍ഡില്‍ ചെമ്പനോട ആലമ്പാറ റോഡിലെ വീട്ടില്‍ ജോലിയ്ക്കു പോയതായിരുന്നു നാണു. ജോലി ചെയ്യുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. നാണുവിന്റെ മുഖത്തും കവിളിലുമെല്ലാം പരിക്കേറ്റിട്ടുണ്ടെന്നും തങ്ങളെത്തുമ്പോള്‍ മുഖത്താകെ ചോരയൊലിച്ച നിലയിലായിരുന്നെന്നും

കോഴിക്കോട് കോട്ടൂളിയില്‍ ജനവാസ കേന്ദ്രത്തില്‍ പന്നികളെ വെടിവെച്ച് കൊന്നു

കോഴിക്കോട്: കോട്ടൂളിയില്‍ പന്നികളെ വെടിവെച്ച് കൊന്നു. ജനവാസ കേന്ദ്രത്തിലാണ് രാത്രി ഒമ്പതരയോടെ രണ്ട് പന്നികളെ വെടിവെച്ച് കൊന്നത്. മീന്‍പാലക്കുന്ന് മേഖലയിലാണ് രാത്രി ഏഴ് പന്നികള്‍ കൂട്ടത്തോടെ എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്ന് സി.എം.ബാലന്‍ കച്ചേരി, ഫോറസ്റ്റ് വാച്ചര്‍ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് പന്നികളെ വെടിവെച്ച് കൊന്നത്. രണ്ട് പന്നികളെ കൊന്നതോടെ ബാക്കി

ചക്കിട്ടപാറ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി നല്‍കാം; സര്‍ക്കാര്‍ ഉത്തരവിറങ്ങി

പേരാമ്പ്ര: ജനവാസമേഖലകളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി ഉത്തരവിറങ്ങി. ജനവാസ മേഖലകളില്‍ ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നിയെ അനുയോജ്യ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍, കോര്‍പറേഷന്‍ മേയര്‍ എന്നിവര്‍ക്ക് അനുമതി നല്‍കി. ഇവരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡനായും മൂന്നിടങ്ങളിലെയും സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായും നിയമിക്കും. വിഷം, സ്‌ഫോടക

വിദ്യാര്‍ഥിയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ച് വീഴ്ത്തി വനപാലകര്‍- വീഡിയോ കാണാം

തിരുവമ്പാടി: വിദ്യാര്‍ഥിയെ ആക്രമിച്ച കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു. തിരുവമ്പാടി ടൗണിന് അടുത്താണ് സംഭവം. നാട്ടുകാര്‍ പന്നിയെ വീട്ടുവളപ്പില്‍ പൂട്ടിയിട്ടിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകരാണ് പന്നിയെ കൊന്നത്. ഇന്ന് രാവിലെ ഒമ്പതരയോടെ കടയില്‍ നിന്നും സാധനം വാങ്ങി തിരിച്ചുവരുമ്പോഴാണ് വിദ്യാര്‍ഥിയായ അദ്‌നാനെ കാട്ടുപന്നി ആക്രമിച്ചത്. അദ്‌നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ തേറ്റകൊണ്ട് കുത്തേറ്റിട്ടുണ്ട്. സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍

തിരുവമ്പാടിയിൽ പന്ത്രണ്ടുകാരനെ ആക്രമിച്ച കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു

തിരുവമ്പാടി: വിദ്യാര്‍ഥിയെ ആക്രമിച്ച കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു. തിരുവമ്പാടി ടൗണിന് അടുത്താണ് സംഭവം. ഇന്ന് രാവിലെ ഒമ്പതരയോടെ കടയില്‍ നിന്നും സാധനം വാങ്ങി തിരിച്ചുവരികയായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചിരുന്നു. ചേപ്പിലങ്ങാട് മുല്ലപ്പള്ളിയില്‍ സനൂപിന്റെ മകന്‍ അദ്‌നാനെയായിരുന്നു പന്നി പരിക്കേല്‍പ്പിച്ചത്. ഇതിനു പിന്നാലെ നാട്ടുകാര്‍ പന്നിയെ വീട്ടുവളപ്പില്‍ പൂട്ടിയിട്ടിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകരാണ് പന്നിയെ

തിരുവമ്പാടിയിൽ പന്ത്രണ്ട് വയസുകാരനെ കാട്ടുപന്നി ആക്രമിച്ചു

തിരുവമ്പാടി: കാട്ടുപന്നി ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരുക്ക്. ചേപ്പിലങ്ങോട് മുല്ലപ്പള്ളിയില്‍ അദ്‌നാന്‍ (12) നെയാണ് പന്നി ആക്രമിച്ചത്. തിരുവമ്പാടി ടൗണിന് 200 മീറ്റര്‍ അടുത്താണ് സംഭവം. രാവിലെ 9.15 ന് ടൗണില്‍ നിന്ന് സാധനം വാങ്ങി സൈക്കിളില്‍ വീട്ടിലേക്ക് വരുബോള്‍ റോഡില്‍ വച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. അദ്‌നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ തേറ്റകൊണ്ട് കുത്തേറ്റിട്ടുണ്ട്. സാരമായി പരുക്കേറ്റ കുട്ടിയെ

ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ നിയമതടസമില്ല; കാട്ടുപന്നികളെ കൊല്ലാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കാട്ടുപന്നികളെ കൊല്ലുന്ന കാര്യത്തില്‍ വ്യക്തതയുമായി കേന്ദ്രസര്‍ക്കാര്‍. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ നിയമതടസമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. 1972 ലെ വന്യമൃഗ സംരക്ഷണ നിയമത്തിന്റെ 11 (1) (ബി) വകുപ്പ് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ജീവനും സ്വത്തിനും ഭീക്ഷണി ഉയര്‍ത്തുന്ന ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാന്‍ അധികാരമുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദ്ര യാദവ് കെ.മുരളീധരന്‍

കാട്ടുപന്നികളെ വെടിവയ്ക്കല്‍; അനുമതി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം

പേരാമ്പ്ര: ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ അധികാരം ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക്. വന്യജീവി ചട്ടം പാലിച്ച് ഉത്തരവിറക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷനും അനമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ജനവാസമേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് തീരുമാനം. ഇതോടെ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാര്‍ഡനിൽ നിന്ന് തദ്ദേശ ഭരണ സമിതികളിലേക്ക് എത്തുകയാണ്. തദ്ദേശ

കൂടരഞ്ഞിയില്‍ കൃഷിയിടത്തിലെ വെള്ളക്കെട്ടിലകപ്പെട്ട ആറ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

തിരുവമ്പാടി: വെള്ളക്കെട്ടിലകപ്പെട്ട ആറ് കാട്ടു പന്നികളെ വനംവകുപ്പിന്റെ എംപാനല്‍ ലിസ്റ്റില്‍പ്പെട്ടവരെത്തി വെടിവെച്ചുകൊന്നു. ബുധനാഴ്ച രാവിലെ കൂടരഞ്ഞി മുതുവമ്പായി കത്തിയാങ്കല്‍ ബെന്നി ജോസഫിന്റെ കൃഷിയിടത്തിലാണ് സംഭവം. ഒന്നരവയസ്സുള്ള പന്നികളാണ് കൊല്ലപ്പെട്ടത്. പ്ലാക്കാട്ടില്‍ ബാബു ജോസഫ്, പുതിയേടത്ത് അഗസ്ത്യന്‍ ജോസ് എന്നിവരാണ് വെടിവെച്ചത്. പീടികപ്പാറ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ എ. പ്രസന്നകുമാറിന്റെ നിര്‍ദേശപ്രകാരം വനം വകുപ്പ് ജീവനക്കാരായ പ്രശാന്തന്‍,

error: Content is protected !!